സാവോപോളോ: ലോകോത്തര താരവും ബ്രസീലിന്റെ മികച്ച സ്‌ട്രൈക്കര്‍മാരിലൊരാളുമായ റൊണാള്‍ഡോ ഇന്ന് അവസാന രാജ്യാന്തര മത്സരത്തിന് കളിക്കളത്തിലിറങ്ങും. റൊമാനിയയുമായി നടക്കുന്ന സൗഹൃദ മത്സരത്തിലാണ് അവസാനമായി റൊണാള്‍ഡോ ബൂട്ടണിയുക. രണ്ടു തവണ ലോക ഫുട്‌ബോളര്‍ പട്ടം ലഭിച്ചിട്ടുള്ള താരമായ റൊണാള്‍ഡോ ലോകകപ്പ് ഫുട്‌ബോളിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരന്‍ കൂടിയാണ്.
പുതിയ നിരയിലെ സ്‌ട്രൈക്കറായ റൊബീഞ്ഞോയ്‌ക്കൊപ്പമാവും റൊണാള്‍ഡോ ഇന്ന് ആക്രമണത്തിനിറങ്ങുക. തുടര്‍ച്ചയായ പരിക്കുകളെ തുടര്‍ന്ന് 34 കാരനായ റൊണാള്‍ഡോ കഴിഞ്ഞ ജനുവരിയില്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബ്രസീലിനായി ഒരിക്കല്‍കൂടി മഞ്ഞക്കുപ്പായം അണിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച റൊണാള്‍ഡോയെ ഫെഡറേഷനും കോച്ചും ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.
മൂന്ന് ലോകകപ്പുകളിലായി 15 ഗോളുകള്‍ നേടിയിട്ടുള്ള റൊണാള്‍ഡോയുടെ പേരിലാണ് ഏറ്റവും അധികം ലോകകപ്പ് ഗോളുകള്‍ കുറിക്കപ്പെട്ടിരിക്കുന്നത്. ബ്രസീലിനായി 97 കളികളില്‍ നിന്ന് 62 ഗോളുകള്‍ അദ്ദേഹം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല