മാഡ്രിഡ്: ലോകത്തെ ഏറ്റവും വിലയേറിയ താരമായ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകളുടെ കരുത്തില്‍ റയല്‍ മാഡ്രിഡ് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഗെറ്റാഫെയെ തോല്‍പിച്ചു. ഇതോടെ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയുമായി റയലിന്റെ വ്യത്യാസം രണ്ട് പോയിന്റായി കുറഞ്ഞു.
ഗെറ്റാഫെയ്‌ക്കെതിരെ രണ്ടുതവണ നിറയൊഴിച്ചതോടെ ലലീഗയില്‍ റൊണാള്‍ഡോയ്‌ക്ക് ഈ സീസണില്‍ 19 ഗോളുകളായി. പതിനൊന്നാം മിനിറ്റില്‍ റൊണാള്‍ഡോ റയലിനെ മുന്നിലെത്തിച്ചു, പെനാല്‍റ്റിയിലൂടെ. ജര്‍മന്‍ ഇന്റര്‍നാഷണല്‍ മെസൂറ്റ് ഓസിലിന്റെ വകയായിരുന്നു രണ്ടാം ഗോള്‍. അര്‍ജന്റീനന്‍ താരം ഏഞ്ചല്‍ ഡി മരിയ ആയിരുന്നു ഗോളിലേക്കുളള വഴിതുറന്നത്. രണ്ടാം പകുതിയുടെ പന്ത്രണ്ടാം മിനിറ്റില്‍ റൊണാള്‍ഡോ റയലിന്റെ പട്ടിക പൂര്‍ത്തിയാക്കി.
ഡാനിയേല്‍ പരേജോ, യുവാന്ആല്ബിന് എന്നിവരിലൂടെ രണ്ട് തവണ മറുപടി നല്‍കിയെങ്കിലും റയലിനെ മറികടക്കാനായില്ല. ലലീഗയില്‍ റയലിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. തുടര്‍ച്ചയായ പതിനൊന്നാം ജയവുമായാണ് ബാഴ്‌സലോണ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല