ലണ്ടന്‍: ബ്രിട്ടനിലുള്ള റൊമാനിയന്‍ കുടിയേറ്റക്കാര്‍ ദിവസം 500,000 പൗണ്ട് വീട്ടിലേക്കയക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. മൂന്ന് മാസത്തിനുള്ളില്‍ യു.കെയില്‍ നിന്നും റൊമാനിയയിലേക്ക് 41മില്യണ്‍ പൗണ്ട് അയച്ചിട്ടുണ്ടെന്നാണ് റൊമാനിയന്‍ സെന്‍ട്രല്‍ബാങ്കില്‍ നിന്നും ലഭിക്കുന്ന വിവരം.
കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് റൊമാനിയന്‍ സമ്പത്തില്‍ 2.5ബില്യണ്‍ പൗണ്ട് വിദേശത്തുനിന്നും ലഭിക്കുന്നതാണെന്നും ബാങ്കിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നു. കഴിഞ്ഞവര്‍ഷം ജനുവരിമുതല്‍ മാര്‍ച്ച് വരെയുള്ള കണക്കാണിത്. മണി ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെ വിവിധ ബാങ്കുകളിലൂടെ റൊമാനിയയിലെത്തിച്ച പണത്തിന്റെ കണക്കാണിത്.
2009ലേതിനെക്കാല്‍ 50% ഉയര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. 2009ല്‍ 108മില്യണ്‍ പൗണ്ടായിരുന്നു യു.കെയില്‍ നിന്നും റൊമാനിയയിലേക്കെത്തിയത്. അനൗദ്യോഗികമായി എത്തിയിട്ടുള്ള പണം ഒഴികെയാണ് ഇതെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
ഏകദേശം 2മില്യണ്‍ റൊമാനിയക്കാരാണ് വിദേശത്ത് താമസിക്കുന്നത്. ഇതില്‍ 60,000 പേര്‍ യു.കെയിലാണുള്ളത്. മിക്കവരും വടക്കന്‍ ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കന്‍ ഭാഗങ്ങളിലുമാണ് താമസിക്കുന്നത്. ഇതിനു പുറമേ ഓരോ വര്‍ഷം 25,000ത്തോളം പേര്‍ ബ്രിട്ടനില്‍ ജോലിക്കായെത്തുന്നുണ്ട്.
2007ല്‍ റൊമാനിയ യൂറോപ്യന്‍ യൂണിയനില്‍ ചേര്‍ന്ന സമയത്ത് യൂറോപ്പിലെവിടെയും സ്വതന്ത്രമായി ജോലിചെയ്യുന്നതില്‍ റൊമാനിയക്കാര്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാല്‍ 2013ല്‍ ഈ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റി.
20 വര്‍ഷത്തിനുള്ളില്‍ റൊമാനിയക്കാര്‍ക്ക് യു.കെയിലെ ആളുകളുടെ ജീവിത നിലവാരം പിന്‍തുടരാന്‍ സാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ജോലിതേടുന്ന റൊമാനിയക്കാരുടെ ലക്ഷ്യം യു.കെയാണെന്നാണ് ഒരു റൊമാനിയന്‍ വെബ്‌സൈറ്റ് നടത്തിയ സര്‍വ്വേയില്‍ നിന്നും വ്യക്തമായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല