റോം: റോം ഇന്റര്‍നാഷണല്‍ ടെന്നിസിന്റെ വനിതാകിരീടം റഷ്യയുടെ മരിയ ഷറപ്പോവ നേടി. കലാശപ്പോരാട്ടത്തില്‍ ആസ്‌ട്രേലിയയുടെ സാമന്ത് സോസ്റ്ററെയാണ് ഈ ഗ്ലാമര്‍ താരം തോല്‍പ്പിച്ചത്. സ്‌കോര്‍ 6-2,6-4.
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് ഷറപ്പോവ മികച്ചൊരു കിരീടനേട്ടം സ്വന്തം പേരില്‍കുറിക്കുന്നത്. സെമിയില്‍ ലോക ഒന്നാംനമ്പര്‍ താരം കരോലിന്‍ വോസ്‌നിയാക്കിയെ തകര്‍ത്താണ് ഷറപ്പോവ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. വോസ്‌നിയാക്കിയെ തോല്‍പ്പിച്ചതോടെ ഫൈനലില്‍ ഷറപ്പോവ കടുത്തപോരാട്ടം കാഴ്ച്ചവെയ്ക്കുമെന്ന് വ്യക്തമായിരുന്നു.
ഫ്രഞ്ച് ഓപ്പണിന് ഒരാഴ്ച്ച മാത്രംബാക്കിനില്‍ക്കെ ഈ വിജയം ഏറെ കരുത്തുപകരുമെന്ന് ഷറപ്പോവ പറഞ്ഞു. ഫ്രഞ്ച് ഓപ്പണില്‍ ഷറപ്പോവയുടെ റെക്കോര്‍ഡ് അത്ര മികച്ചതല്ല. ഷറപ്പോവയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല