മെല്‍ബണ്‍: ലോക രണ്ടാം നമ്പര്‍ റോജര്‍ ഫെഡറര്‍ എട്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് സെമിഫൈനലില്‍ കടന്നു. സ്റ്റാന്‍സിലസ് വാവ്‌റിങ്കയെയാണ് ഫെഡറര്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍: 6-1, 6-3, 6-3. മത്സരം ഒരു മണിക്കൂറും 47 മിനിറ്റും നീണ്ടുനിന്നു. നൊവാക് ദ്യോകോവിച്ചാണ് സെമിയില്‍ ഫെഡററുടെ എതിരാളി.
ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ തോല്‍പിച്ചാണ് ദ്യോകോവിച്ച് തന്റെ മൂന്നാമത്തെ ഗ്രാന്‍സ്ലാം സെമിപോരാട്ടത്തിന് അര്‍ഹത നേടിയത്. യു.എസ്. ഓപ്പണ്‍ സെമിയില്‍ ദ്യോകോവിച്ച് ഫെഡററെ വീഴ്ത്തിയിരുന്നു.
വനിതാ വിഭാഗത്തില്‍ പൊരുതിക്കളിച്ച ഇറ്റലിയുടെ ഫ്രാന്‍സെസ്‌ക ഷിയാവോണിനെ തോല്‍പിച്ച ടോപ്‌സീഡ് കാരലിന്‍ വോസ്‌നിയാക്കിയും സെമി ബര്‍ത്ത് സ്വന്തമാക്കി. സ്‌കോര്‍: 3-6, 6-3, 6-3. ചൈനയുടെ ലി നായാണ് സെമിയില്‍ വോസ്‌നിയാക്കിയുടെ എതിരാളി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല