ജോണ്‍ അനീഷ്: യുക്മ ദേശിയ കലാമേളക്ക് ഇനി 35 ദിവസം കുടി മാത്രം . യുകെ മലയാളികള്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും വളര്‍ത്തുന്നതിന് യുക്മ നടത്തുന്ന നിരവധി പ്രവര്‍ത്തന പരിപാടി കള്‍ ഏറ്റവും പ്രാധാന്യം എ റിയ താണ് യുക്മ കലാമേളകള്‍ . വിവിധ റിജിയനുകളില്‍ കലാമേളകളുടെ ശംഖൊലി മുഴങ്ങി കഴിഞ്ഞു .നവം ബര്‍ 21 നു യുക്മ നാഷണല്‍ കലാമേള ഹണ്ടിംഗ് ടണ്ണില്‍ നടത്തുവാന്‍ ! തീരുമാനിച്ചത് ഏറെ പ്രതീക്ഷയോടെയാണ് യു കെ യിലെ പ്രവാസി മലയാളികള്‍ നോക്കി കാണുന്നത് . മാറി വരുന്ന ഓരോ വര്ഷവും കലോചിതവും യുക്തി സഹജവുമായ നിരവധി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആണ് യുക്മ കലാമേളകള്‍ നടന്നു വരുന്നത് .യുക്മ നാട്യ മയൂരം , യുക്മ മലയാളം ഭാഷ കേസരി പുരസ്‌കാരം എന്നിവയാണ് ഈ വര്ഷത്തെ കലാമേളയുടെ ഏറ്റവും വലിയ പ്രത്യേകത . കലാതിലകവും കലാ പ്രതിഭയും നല്കുന്നതിന് പുറമേ നല്കുന്ന പുരസ്‌കാരങ്ങള്‍ ആണിത് . കഴിവുള്ള പ്രതിഭകളെ ആദരിക്കുക എന്നതാണിത് കൊണ്ട് ലക്ഷ്യമാകുന്നത് . യുക്മ നാട്യ മയൂരം നല്കുന്നത്
ഗ്ലോസ്‌റെറില്‍ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ അലിഷ മോളുടെ( അലിഷ രാജീവ് ) പേരില്‍ ആണ് . യുക്മ മലയാള ഭാഷ കേസരി പുരസ്‌കാരം നല്കുന്നത് ഹണ്ടിംഗ്ടണ്ണില്‍ വെച്ച് നമുക്ക് നഷ്ടപ്പെട്ട റോണിയുടെ( റോണി റോയ്) നാമത്തില്‍ ആണ് ആണ് .
യുക്മ നാഷണല്‍ കലാമേളയുടെ വേദിയായ ഹണ്ടിംഗ് ടണ്ണില്‍ താമസിക്കുന്ന റോയ് കുട്ടനടിന്റെയും ലിസ്സി റോയിയുടെയും മൂ ത്ത മകനായിരുന്നു റോണി .യു കെയില്‍ അറിയപ്പെടുന്ന മാജിഷ്യനായിരുന്ന റോയ് കുട്ടനാടിന്റെ മിക്ക സ്റ്റേജ് ഷോ കളുടെയും വിജയങ്ങല്ക്ക് പിന്നില്‍ റോണി എന്ന കൊച്ചു മായ ജാലക്കാരന്റെ ആശയങ്ങള്‍ ഉണ്ടായിരുന്നു .മകന്റെ അകാലത്തിലുള്ള വേര്‍പാടില്‍ മാജിക്ക് പരിപാടികള്‍ക്ക് താല്ക്കാലികം ആയി വിട പറഞ്ഞിരുന്നു റോയ് . ഇപ്പോള്‍ ഏറെ കാലത്തിനു ശേഷം റോണിയുടെ അനുജന്‍ റോഷനോ ടൊപ്പം സുഹൃത്തുക്കളുടെ നിര്ബന്ധത്തിനു വഴങ്ങി മാജിക്ക് സ്റ്റേജ് കളിലേക്ക് തിരിച്ചു വരുന്ന തീരുമാനത്തില്‍ ആണ് . റോയിക്കും കുടുംബത്തിനും യു കെ മലയാളികളുടെ ഏറ്റവും വലിയ നന്മയുടെ പ്രസ്ഥാനം ആയ യുക്മയുടെ ഓര്‍മ്മപ്പെടുത്തല്‍ ഏറെ ആശ്വാസം പകരുന്നു എന്ന് റോയ് പറഞ്ഞു യുക്മ നാഷണല്‍ കലാമേള ക്ക് എല്ലാ ഭാവുകങ്ങളും നേരാനും അദ്ദേഹം മറന്നില്ല . യുക്മ ഭാഷ കേസരി നല്കുന്നത് റോണിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് സ്മരണാഞ്ജലി തീര്‍ത്തു കൊണ്ടായിരിക്കും. മലയാള ഭാഷ പ്രാവിണ്യം കണക്കില്‍ എടുത്തു കൊണ്ട് വിവിധ വിഭാഗ ങ്ങളില്‍ ഉള്ള ഭാഷ സംബന്ധമായ മത്സരങ്ങളില്‍ നിന്നും ആയിരിക്കും( പ്രസംഗം , കഥ പ്രസംഗം , കവിത പാരായണം., മലയാളം കഥ പറച്ചില്‍ ) ഭാഷ കേസരി യെ തെരഞ്ഞെടുക്കുന്നത് .
ഇന്ന് യു കെയിലെ അസ്സോസ്സിയെഷനുകള്‍ക്കും സ്വന്തമായി ഡാന്‍സ് സ്‌കൂള്‍ നിലവില ഉണ്ട് നൃത്തത്തിന് അസ്സോസ്സിയെഷനുകള്‍ നല്കി വരുന്ന പ്രാധാന്യം കണക്കില എടുത്തു കൊണ്ടാണ് യുക്മ ദേശിയ സമിതി നാട്യ മയൂരം എന്നാ പുരസ്‌കാരം നല്കുവാന്‍ തീരുമാനിച്ചത് . .നൃത്ത ഇനങ്ങളില്‍ ഉള്ള പ്രാവിണ്യം കണക്കില്‍ എടുത്തു കൊണ്ട് നല്കുന്ന വിശേഷാല്‍ പുരസ്‌കാരം ആണ് യുക്മ നാട്യ മയൂരം .നൃത്ത ഇനങ്ങളില്‍ ഏറ്റവും കുടുതല്‍ പോയിന്റ് നേടുന്ന നര്‍ത്തകിക്കൊ നര്‍ത്തകനൊ ആയിരക്കും യുക്മ നാട്യമയൂരം പുരസ്‌കാരം നേടുവാനുള്ള സാധ്യത .
യുക്മ സൌത്ത് ഈസ്റ്റ് റിജിയനിലെ ഗ്ലോ സ്റ്റെര്‍ ഷെയര്‍ മലയാളി സ്സിയെഷന്‍ അംഗം രാജീവ് ജേ കബിന്റെയും, ബീന രാജീവിന്റെയും മകളായ അലിഷ രാജീവിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ യുക്മയുടെ രാഞ്ജലി ആവും യുക്മ നാട്യ മയൂരം പുരസ്‌കാരം ഡെന്മാര്ക്ക് ഗ്രാമ്മര്‍ ഹൈ സ്‌കൂളിലെ വിദ്യാര്‍ഥി അയിരുന്ന അലിഷ ഈകഴിഞ്ഞ ജൂണ്‍ മാസം ആണ് യു കെ മലയാളികളെ അകെ ദുഖത്തില്‍ ആഴ്ത്തി കൊണ്ട് മരണമടഞ്ഞത് . അമീഷ രാജീവും അനീഷ രാജീവും സഹോദരിമാര്‍ ആണ് . യുക്മയുടെ കരുത്തുറ്റ അസ്സോസിയേഷനായ ജി എം യുടെ പ്രവര്‍ത്തക കുടുംബ തോടുള്ള ആദര സൂചകമയി ആണ് യുക്മ നാട്യ മയൂരം പുരസ്‌കാരം അലിഷയുടെ നാമത്തില്‍ നല്കുവാന്‍ തീരുമാനിച്ചത് .
മുന്‍ വര്‍ഷങ്ങളിലെ കലാ മേളകളുടെ ആവേശത്തിന്റെ ഒരംശം പോലും ചോര്‍ന്നു പോകാതെ ഓരോ റിജിജനുകളും അംഗഅസോസിയേഷനുകളും നാഷണല്‍ കലാ മേളക്ക് ഉള്ള ഒരുക്കങ്ങളുടെ ഭാഗമായി റീജിയണല്‍ കലാ മേളകള്‍ നടത്തുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. എല്ലാ കലാ മേളകളും ഏറെ പുതുമകളുമായി മികച്ച നിലവാരം പുലര്ത്തി വരുവാന്‍ മാറി വരുന്ന ഭരണ സമിതി കള്‍ ശ്രദ്ധിച്ചിട്ടുണ്ട് . എങ്കിലും ഇക്കൊല്ലം ഏറെ പ്രതീക്ഷ നല്കിയുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ജന ഹൃദയങ്ങളില്‍ കലാമേളയുടെ സ്പന്ദനം എത്തിക്കുവാന്‍ കഴിഞ്ഞു എന്നത് എടുത്തു പറയാം.
സുതാര്യമായി യുക്മ സ്‌നേഹികളുടെ വാക്കുകളെ മാനിച്ചു കൊണ്ടും അഭിപ്രായങ്ങളെ സ്വരൂപിച്ചു കൊണ്ടും കത്തുകള്‍ മുഖേനയും വിവിധ അംഗ അസ്സോസ്സിയെഷനുകളെയും യു കെയിലെ പ്രവാസി മലയാളികളെ പത്ര മാധ്യമങ്ങളില്‍ കുടി ബന്ധപെട്ടു കൊണ്ടും അഭിപ്രായ ഐക്യം സ്വരൂപിക്കുവാനും യുക്മ ദേശിയ ഭരണ സമിതിക്കു കഴിഞ്ഞു അടുക്കും ചിട്ടയുമായി വിവിധ റിജിയനുകളില്‍ കലാമേളയുടെ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ നാഷണല്‍ കലാമേളയുടെ നിരവധി പ്രവര്‍ത്ത ന ങ്ങള്‍ പിന്നാമ്പുറത്ത് നടന്നു കൊണ്ടിരിക്കുന്നു യുക്മയുടെ നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുവാന്‍ വേണ്ടി റിജിയന്‍ കലാമേള കളില്‍ മത്സരിക്കുവനുള്ള തയാറെടുപ്പില്‍ ആണ് യുക്മ അംഗ അസോസിയേഷനുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല