1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2011

റോയല്‍ മെയില്‍ സംവിധാനം വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ നീക്കം രാജ്യത്തെ 9000 ഓളം വരുന്ന പോസ്റ്റ് ഓഫീസുകളെ കാര്യമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. കമ്മ്യൂണിക്കേറ്റിവ് വര്‍ക്കേര്‍സ് യൂണിയന്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

800 ഓളം സബ്‌പോസ്റ്റ്മാസ്റ്റര്‍മാര്‍ക്കിടയിലാണ് പഠനം നടത്തിയത്. ഏറെ ആശങ്കയുളവാക്കുന്ന നിഗമനങ്ങളാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. റോയല്‍ മെയില്‍ സേവനങ്ങളില്ലാതെ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്ന് പത്തില്‍ ഒമ്പതുപേരും വ്യക്തമാക്കി. നിലവിലെ തീരുമാനവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ തങ്ങള്‍ സേവനം അവസാനിപ്പിക്കാനാണ് തീരുമാനിച്ചതെന്നും പലരും വ്യക്തമാക്കുന്നുണ്ട്.

സ്വകാര്യവല്‍ക്കരണത്തിനെതിരേ പ്രതിഷേധം നടത്തുന്ന സംഘടനയാണ് കമ്മ്യൂണിക്കേഷന്‍ വര്‍ക്കേര്‍സ് യൂണിയന്‍. പോസ്‌റ്റോഫീസുകളെ സംരക്ഷിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടാകില്ലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സബ് പോസ്റ്റ്മാസ്റ്റര്‍മാര്‍ക്കിടയില്‍ ഉളവായിട്ടുള്ള ഭീതിജനകമായ അവസ്ഥയാണ് പഠനത്തിലൂടെ തെളിഞ്ഞതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബില്ലി ഹെയ്‌സ് പറഞ്ഞു.

പോസ്റ്റ് ഓഫീസുകള്‍ നേരിടുന്ന കടുത്ത പ്രശ്‌നത്തിന്റെ വ്യക്തമായ ചിത്രമാണ് പഠനത്തിലൂടെ പുറത്തുവന്നിട്ടുള്ളത്. നേരത്തേ കണ്‍സ്യൂമര്‍ ഫോകസ് പറഞ്ഞിരുന്നത് അത്രവലിയ പ്രശ്‌നമൊന്നും പോസ്റ്റ് ഓഫീസ് മേഖലയില്‍ ഉണ്ടാകില്ല എന്നായിരുന്നു. എന്നാല്‍ ആ നിഗമനവും തെറ്റാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.