റോയല്‍ മെയിലിനിനെ സ്വകാര്യവല്‍ക്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടനേ പൂര്‍ത്തിയാകുമെന്ന് റിപ്പോര്‍ട്ട്. വിറ്റഴിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ പാര്‍ലമെന്റില്‍ ഉടനേ പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ സ്വകാര്യവല്‍ക്കരണം റോയല്‍ മെയിലിന്റെ സേവനങ്ങളെയും ജോലിക്കാരെയും സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പോസ്റ്റ് സര്‍വ്വീസ് അമെന്‍മെന്റ് ബില്‍ നിലവിലെ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ സര്‍വ്വീസ് അതുപോലെ നിലനിര്‍ത്തുമെന്ന് ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ പോസ്റ്റ് ഓഫീസ് നെറ്റ്‌വര്‍ക്കുകളെ ഇത് ബാധിക്കില്ലെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
റോയല്‍ മെയില്‍ പെന്‍ഷന്‍ പദ്ധതി സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍തന്നെ നടപ്പാക്കുമെന്നും വാര്‍ത്തയുണ്ട്. 8.4 ബില്യണ്‍പൗണ്ടിന്റെ നഷ്ടമാണ് പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ളത്. എന്നാല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരേ പ്രതിഷേധം ശക്തമായിത്തന്നെ തുടരുകയാണ്. റോയല്‍ മെയില്‍ സംവിധാനം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരേ ജനരോഷം ശക്തമാണെന്ന് കമ്മ്യൂണിക്കേഷന്‍ വര്‍ക്കേസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബില്ലി ഹെയ്‌സ് പറഞ്ഞു.
വരുമാനത്തില്‍ നേരിയ ഇടിവുണ്ടായിട്ടുണ്ടെങ്കിലും റോയല്‍ മെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുവേ സംതൃപ്തി നല്‍കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. റോയല്‍ മെയിലിന്റെ ലാഭത്തില്‍ ഈയിടെ 73 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ സ്വകാര്യ വ്യക്തികളുടെ കൈയ്യിലേക്ക് റോയല്‍ മെയില്‍ ഏല്‍പ്പിക്കുന്നതായിരിക്കും ഉചിതമെന്ന്് റിച്ചാര്‍ഡ് ഹൂപ്പര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല