ചെലവ് ചുരുക്കലിന്റെ ഭാഗമായി റോയല്‍ മെയില്‍ സ്വകാര്യവല്‍ക്കരിക്കാനുളള കാമറൂണ്‍ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം. നാളെ ഡേവിഡ് കാമറൂണിന്റെ മണ്ഡലത്തില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ വിവിധ ട്രേഡ് യൂണിയനുകളും വിദ്യാര്‍ഥികളും തദ്ദേശവാസികളും പങ്കെടുക്കും. വിറ്റ്‌നി, ഓക്സ്ഫോര്‍ഡ്ഷെയര്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധ റാലി നടക്കുക.
സര്‍ക്കാരിന്റെ നടപടി നിരവധിയാളുകളുടെ തൊഴിലാണ് നഷ്‌ടപ്പെടുത്തുന്നത്. റോയല്‍ മെയില്‍ സ്വകാര്യവല്‍ക്കരിക്കേണ്ട ഒരാവശ്യവും ഇപ്പോഴില്ല. ഇത് ബ്രിട്ടനിലെ പോസ്റ്റല്‍ സര്‍വീസിനെ എന്നെന്നേക്കുമായി തകര്‍ക്കും- കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി ബില്ലി ഹെയ്‌സ് പറഞ്ഞു.
എന്നാല്‍ റോയല്‍ മെയിലിനെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ നടപടിയെന്നാണ് പോസ്റ്റല്അഫയേഴ്സ് മിനിസ്റ്റര്‍ എഡ്വേര്‍ഡ് ജേവി പറയുന്നത്. പുതിയ കാലത്തിന് അനുസരിച്ച് മാറ്റം വേണമെന്നും ഡേവി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല