1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2011

വെള്ളിയാഴ്ച നടക്കുന്ന റോയല്‍ വെഡ്ഡിങ്ങില്‍ ടോണി ബ്ലയറും, ഗോര്‍ഡണ്‍ ബ്രൗണും ഉണ്ടാവില്ല. പ്രാര്‍ത്ഥനയ്ക്കായി വെസ്റ്റ് മിനിസ്റ്റര്‍ അബെയിലെത്തുന്ന 1,900 പ്രമുഖര്‍ക്കിടയില്‍ മുന്‍ ലേബര്‍ പ്രധാനമന്ത്രിമാരായ ഇവര്‍ രണ്ടുപേര്‍ക്കും സ്ഥാനമില്ല.

ഇതിനു വിരുദ്ധമായി ഇവരുടെ കണ്‍സര്‍വേറ്റീവ് പൂര്‍വ്വികന്‍മാരായ സര്‍ ജോണ്‍ മേജര്‍, ബരോണസ് താച്ചര്‍ എന്നിവരെ ക്ഷണിച്ചിട്ടുമുണ്ട്. അസുഖമായതിനാല്‍ താച്ചറുടെ ഭാര്യ വില്യംകെയ്റ്റ് വിവാഹത്തിനെത്തില്ല.

ബ്ലെയറിനേയും, ബ്രൗണിനേയും വിവാഹത്തിന് ക്ഷണിച്ചിട്ടില്ലെന്ന് സെന്റ് ജെയിംസിന്റെ കൊട്ടാരത്തിലെ വക്താവ് സ്ഥിരീകരിച്ചു. ബ്രിട്ടനിലെ അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷികളാവുന്നതില്‍ നിന്നും ഇവരെ ഒഴിവാക്കിയത് ലേബര്‍ എം.പിമാരെ ഞെട്ടിച്ചിട്ടുണ്ട്.

ബക്കിംങ് ഹാം പാലസുമായി ബ്ലെയറും, ഒരു പരിധിവരെ ബ്രൗണും കാത്തുസൂക്ഷിച്ച ബന്ധം അത്ത സുഖമുള്ളതല്ല. രാജകുടുംബാംഗങ്ങളോട് മാപ്പുചോദിക്കാന്‍ ബ്ലയറിന്റെ ഭാര്യ ചെറി തയ്യാറായിട്ടുമില്ല. 2002ല്‍ അന്തരിച്ച എലിസബത്ത് രാജിയുടെ സംസ്‌കാരചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ കോളിളക്കങ്ങള്‍ക്ക് പ്രധാനകാരണം അദ്ദേഹവുമായിരുന്നു.

ശനിയാഴ്ച പുറത്തുവിട്ട സെലിബ്രിറ്റി ഗസ്റ്റുകളുടെ ലിസ്റ്റില്‍ രാഷ്ട്രീയക്കാരും നയതന്ത്രജ്ഞരും ഉള്‍പ്പെടെ 200ലധികം ആളുകളാണുള്ളത്. പ്രധാനമന്ത്രി കാമറൂണ്‍, എഡ് മിലിബാന്റ്, നിക്ക് ക്ലെഗ്, ജോര്‍ജ് ഓസ്‌ബോണ്‍ തുടങ്ങിയവര്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ 40രാജകുടുംബാംഗങ്ങള്‍ പങ്കെടുക്കും.

മിഡില്‍ടണ്‍സിന്റെ ഗ്രാമമായ ബക്ക്‌ലെബറിയിലെ പോസ്റ്റ്മാനും, പ്രഭുക്കന്‍മാരും, ഇറച്ചിവെട്ടുകാരനുമെല്ലാം വിവാഹക്ഷണക്കത്ത് ലഭിച്ചിട്ടുണ്ട്.

വിവാഹത്തിന് ക്ഷണിച്ചത് ഒരു പ്രോട്ടോകോളിന്റെയും അടിസ്ഥാനത്തിലല്ലെന്നാണ് റോയല്‍ കുടുംബത്തിന്റെ വക്താവ് പറയുന്നത്. ഇത് ഒരു സ്വകാര്യ വ്യക്തിയുടെ വിവാഹമാണ്. അവര്‍ക്ക് താല്‍പര്യമുള്ളവരെ ക്ഷണിക്കാനും മറ്റുള്ളവരെ ഒഴിവാക്കാനുമുള്ള അധികാരം വധുവരന്‍മാര്‍ക്കുണ്ട്. വില്യം രാജകുമാരന്‍ വെയില്‍സിലെ രാജകുമാരവോ, രാജാവോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.