റോയല്‍ വെഡിംങ്, ഈസ്റ്റര്‍, ദുഃഖവെള്ളി ബ്രിട്ടീഷുകാര്‍ക്ക് അവധിദിനങ്ങള്‍ വീണുകിട്ടിയുകയാണ്. ടൂറും, പിക്‌നിക്കും പാര്‍ട്ടിയും ഒക്കെ പ്ലാന്‍ ചെയ്്തിരിക്കുകയായിരിക്കും നിങ്ങള്‍. എന്നാല്‍ അധികം സന്തോഷിക്കാന്‍ വരട്ടെ. ഈ അവധിദിനങ്ങളില്‍ ചില ദുരന്തങ്ങള്‍ ഉണ്ടാവാനിടയുണ്ട്. അതിനാല്‍ ഇത് വായിച്ചിട്ടുമതി കൂടുതല്‍ പ്ലാനിംങ്
ഒഴിഞ്ഞ വീടുകള്‍
പത്തില്‍ നാലുപേര്‍ മാത്രമേ റോയല്‍ വെഡിംങ് ദിനത്തില്‍ വീട്ടിലുണ്ടാവൂ എന്നാണ് എ.എക്‌സ്.എ പ്രവചിക്കുന്നത്. ബാങ്ക് അവധിദിനങ്ങളായതിനാല്‍ മിക്കയാളുകളും പുറത്തേക്ക് പോകാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടാവും. അതുകൊണ്ടുതന്നെ മോഷ്ടാക്കള്‍ക്ക് ഇത് നല്ല അവസരമാണ് നല്‍കുന്നത്. മിക്കവീടുകളും ഒഴിഞ്ഞുകിടക്കുന്നതിനാല്‍ ആ ദിവസത്തേക്കുള്ള പദ്ധതികള്‍ പ്ലാന്‍ ചെയ്യുന്ന തിരക്കിലായിരിക്കും മോഷ്ടാക്കള്‍.
സോഷ്യല്‍ നെറ്റ് വര്‍ക്കുകളോടുള്ള പുത്തന്‍തലമുറയുടെ ആസക്തിയും കള്ളന്‍മാര്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ സ്വത്തുവകകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കള്ളന്‍മാര്‍ക്ക് ഇന്റര്‍നെറ്റിലൂടെ തിരഞ്ഞുകണ്ടത്താം. ഈസ്റ്റര്‍ അവധിദിനങ്ങളിലെ പദ്ധതികളോ, അല്ലെങ്കില്‍ റോയല്‍ വെഡിംങ് ദിനത്തിലെ പദ്ധതികളോ നിങ്ങള്‍ സോഷ്യല്‍ വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കില്‍ ആളില്ലാത്ത കള്ളന്‍മാരെ ആളില്ലാത്ത നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിച്ചതിനു തുല്യമാണിത്.
ഇത് ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പവഴി നിങ്ങളുടെ അവധിദിന പരിപാടികളും, സ്വത്തുവിവരങ്ങളും ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക എന്നതാണ്. നിങ്ങളുടെ വീടിന്റെ ഫോട്ടോയും, അഡ്രസും പ്രദര്‍ശിപ്പിക്കുന്നതും ഒഴിവാക്കാം.
പാര്‍ട്ടിയിലെ ക്ഷണിക്കാത്ത അതിഥികള്‍
റോയല്‍ വെഡിംങ് ദിനത്തില്‍ നിങ്ങള്‍ പുറത്തേക്കു പോകുന്നില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി സ്വന്തം വീട്ടില്‍ ഒരു പാര്‍ട്ടി വച്ചാലോ എന്നാവും നിങ്ങള്‍ ചിന്തിക്കുക. 21%ആളുകള്‍ ഇത്തരത്തില്‍ പാര്‍ട്ടി അറേയ്ഞ്ച് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് എ.എക്‌സ്.എയുടെ കണക്ക്. എങ്കില്‍ അത് ക്ഷണിക്കപ്പെടാത്ത അതിഥികള്‍ക്കുകൂടി നിങ്ങളുടെ വീട്ടില്‍ പ്രവേശിക്കാനുള്ള നല്ല വഴിയാവും ഒരുക്കിക്കൊടുക്കുന്നത്. വാതില്‍ പോളിക്കാതെയും, അധികം റിസ്‌ക് എടുക്കാതെയും കള്ളന്‍മാര്‍ക്ക് നിങ്ങളുടെ വീട്ടില്‍ കയറാം. ആവശ്യമുള്ള സാധനങ്ങള്‍ അടിച്ചുമാറ്റാം.
വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ മുറികള്‍ പൂട്ടിയിടുക എന്നതാണ് ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം. കൂടാതെ ഇന്‍ഷുറന്‍സ് ഇല്ലാത്ത സാധനങ്ങള്‍ പുറത്തിടുകയും അരുത്.
വിരുതന്‍മാരായ സുഹൃത്തുക്കള്‍
നിങ്ങള്‍ക്ക് വീട്ടില്‍ അപചിതര്‍ കയറുന്നത് തടയാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ നിങ്ങളുടെ അടുത്ത സുഹൃത്തുതന്നെ ഒരു അവധിദിന തലവേദനയായാലോ. ചില സുഹൃത്തുക്കള്‍ തന്നെ മോഷ്ടാക്കളാകാനുള്ള സാധ്യത അതിനാല്‍ തള്ളിക്കളയാനാവില്ല.
ക്രിസ്്മസ്, ന്യൂ ഇയര്‍ വൈകുന്നേരങ്ങളിലെ പാര്‍ട്ടികള്‍ ഹോം ഇന്‍ഷുറന്‍സ് ക്ലെയിമുകളില്‍ 12% ഉയര്‍ച്ചയാണുണ്ടാക്കുന്നതെന്ന് എ.എക്‌സ്.എന്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അടുത്ത ഒഴിവുദിവസങ്ങളില്‍ നിങ്ങള്‍ പാര്‍ട്ടി പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസിയില്‍ ആക്‌സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷന്‍ സ്‌കീം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ആ പാര്‍ട്ടി ഒഴിവാക്കുന്നത് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ നല്ലത്.
ബി.ബി.ക്യു ദുരന്തം
കഴിഞ്ഞ ദിവസങ്ങളായി ചൂടന്‍ കാലാവസ്ഥയില്‍ വിയര്‍ത്തതിനുശേഷമായതിനാല്‍ നിങ്ങള്‍ ചിലപ്പോള്‍ ബി.ബി.ക്യു വിനുവേണ്ടി ആഗ്രഹിക്കും. അതുകൊണ്ടുതന്നെ തീയുമായി കളിക്കാനുള്ള സാധ്യതയും കൂടും. നിങ്ങള്‍ ശ്രദ്ധയോടെ ഈ രംഗം കൈകാര്യം ചെയ്തില്ലെങ്കില്‍ പൊള്ളലേല്‍ക്കാം. നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഇത് കുറച്ചുകൂടി പ്രശ്‌നമാവും.
അതിനാല്‍ സ്വന്തം ശരീരം കൂടി ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല