ഫാമിലി കരിയര്‍ കമ്മ്യൂണിറ്റി ലീഡേഴ്‌സ് ഓഫ് അമേരിക്ക (എഫ്.സി.സി.എല്‍.എ.) യുടെ ആഭിമുഖ്യത്തില്‍ കാലിഫോര്‍ണിയായില്‍ നടത്തിയ ദേശീയ മത്സരത്തില്‍ ചിക്കാഗോയില്‍ നിന്നുള്ള റ്റാനിയ ടോമി തെക്കേപ്പറമ്പില്‍ മികച്ച വിജയം നേടി. എഫ്.സി.സി.എല്‍.എ.യുടെ സ്റ്റാര്‍ഇവന്റ് പ്രോഗ്രാമായ സ്റ്റുഡന്റ് ടേക്കിംഗ് ആക്ഷന്‍ വിത്ത് റിക്കഗിനേഷന്‍ എന്നതില്‍ ദേശീയ ഗോള്‍ഡ് മെഡല്‍ അവാര്‍ഡിനാണ് റ്റാനിയ ടോമി തെക്കേപ്പറമ്പില്‍ അര്‍ഹയായത്. അമേരിക്കയിലെ അമ്പത് സംസ്ഥാനങ്ങളില്‍നിന്നെത്തിയ മത്സരാര്‍ത്ഥികളില്‍നിന്നാണ് റ്റാനിയ ഈ തിളക്കമാര്‍ന്ന വിജയത്തിന് അര്‍ഹയായത്.
കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ തെക്കേപ്പറമ്പില്‍ ടോമിയുടെയും, ത്രേസ്യാമ്മയുടെയും മകളാണ് റ്റാനിയ. ഇപ്പോള്‍ ചിക്കാഗോയില്‍ മോട്ടന്‍ഗ്രോവില്‍ താമസിക്കുന്നു. അമേരിക്കന്‍ ലീജിയന്‍ സിറ്റിസണ്‍ഷിപ്പ് അവാര്‍ഡും നേടിയിട്ടുണ്ട്. ഇപ്പോള്‍ പ്രീസ്‌കൂള്‍ അദ്ധ്യാപിക കൂടിയാണ്. ഡിപോള്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനം നടത്തുന്ന റ്റീനോ തെക്കേപ്പറമ്പിലാണ് സഹോദരന്‍.യു കെ മലയാളിയായ സാബു തെക്കേപ്പറമ്പില്‍ പിതൃസഹോദരനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല