ശ്രീലങ്കക്കെതിരായ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തില്‍ പാകിസ്താന് 11 റണ്‍സിന്റെ വിജയം. ഗ്രൂപ്പ് ബിയിലെ രണ്ടാമങ്കത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റിന് 277 റണ്‍സെടുത്തു. പ്രേമദാസ സ്‌റ്റേഡിയത്തിലെ പരിചിതമായ പിച്ചില്‍ ലങ്കന്‍നിരക്ക് 50 ഓവറില്‍ഒമ്പത് വിക്കറ്റിന് 266 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മധ്യനിരയില്‍ യൂനുസ്ഖാനും (72) മിസ്ബാഹുല്‍ ഹഖും (83 നോട്ടൗട്ട്) ആണ് പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്. ശ്രദ്ധയോടെ തുടങ്ങിയ ലങ്കക്ക് പാകിസ്താന്റെ സ്‌പിന്‍ ആക്രമണത്തിന് മുന്നില്‍ നിലതെറ്റി. നാല് വിക്കറ്റ് വീഴ്ത്തി 300 വിക്കറ്റ് ക്ലബില്‍ അംഗമായ നായകന്‍ ശാഹിദ് അഫ്‌രീദിയാണ് ലങ്കന്‍ പടയോട്ടം അവസാനിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല