ലങ്കാഷെയറിലെ മണല്‍ തിട്ടയില്‍ ഗവേഷണത്തിലേര്‍പ്പെട്ട ജോലിക്കാര്‍ ഗൂഗിള്‍ എര്‍ത്ത് ദൃശ്യം കണ്ട് ഞെട്ടി. പരിശുദ്ധ കന്യാമറിയം ഉണ്ണിയേശുവിനെ പുല്‍കി നില്‍ക്കുന്ന ദൃശ്യമാണ് ഗൂഗിള്‍ എര്‍ത്ത് ഇമേജില്‍ വ്യക്തമായിരിക്കുന്നതെന്നാണ് ജോലിക്കാരുടെ പക്ഷം.
കോണ്‍ട്രാക്ടര്‍മാരായ സ്റ്റീവ് ഹിസ്റ്റും കോള്‍ റിച്ചാര്‍ഡും ആണ് യാദൃശ്ചികമായി ഈ ദൃശ്യം കണ്ടെത്തിയത്. അരഏക്കറോളം പരന്നുകിടക്കുന്ന മണല്‍തിട്ടയിലാണ് ഈ രൂപം കണ്ടെത്തിയിരിക്കുന്നത്. ആദ്യം തങ്ങള്‍ക്ക് ഒന്നും മനസിലായില്ലെന്നും തുടര്‍ന്ന് കൂടുതല്‍ സമയം പരിശോധിച്ചപ്പോഴാണ് രൂപത്തിന് പരിശുദ്ധ മേരിയുടേയും ഉണ്ണിയേശുവിന്റേയും സാദൃശ്യമുണ്ടെന്ന് തിരിച്ചറിഞ്ഞതെന്ന് കോള്‍ റിച്ചാര്‍ഡ് പറഞ്ഞു.
തങ്ങള്‍ പ്രദേശത്തിന്റെ ലേഔട്ട് തയ്യാറാക്കുകയായിരുന്നുവെന്നും ഇതിനിടയിലാണ് ഈ അല്‍ഭുത ദൃശ്യം കണ്ടിപിടിക്കാന്‍ സാധിച്ചതെന്നും റിച്ചാര്‍ഡ് വ്യക്തമാക്കി. സാംലെസ്ബറി പ്രദേശത്ത് നിന്നാണ് ദൃശ്യം എടുത്തിരിക്കുന്നത്. അതിനിടെ ദൃശ്യം ഏറെ ആശ്ചര്യമുണ്ടാക്കുന്നതാണെന്ന് മതനേതാക്കള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ദൃശ്യമാണ് ഇതെന്നാണ് ഇവര്‍ വാദിക്കുന്നത്.
എന്നാല്‍ ദൈവഭക്തി അധികമുള്ളവര്‍ ഇത്തരം ദൃശ്യങ്ങള്‍ കണ്ടുപിടിക്കാന്‍ സാധ്യതയേറെയാണെന്ന് ബ്രിട്ടിഷ് സൈക്കോളജിക്കല്‍ സൊസൈറ്റിയിലെ ഡോ.പീറ്റര്‍ മക്യൂ പറഞ്ഞു. ഫോട്ടോയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഏറെ ആശ്ചര്യപ്പെടുത്തന്ന ഒന്നാണിതെന്ന് പീറ്റര്‍ അഭിപ്രായപ്പെട്ടു. ഈ മാസത്തിന്റെ തുടക്കത്തില്‍ കോണ്‍വാലിലെ ഒരു ബീച്ചില്‍ പരിശുദ്ധ മേരിയുടെ രൂപം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല