1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2011

ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ ഹൈക്കമ്മീഷണര്‍ നളിന്‍ സൂരി സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കലിനെ സ്വീകരിക്കുന്നു. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ഹൈക്കമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി രാഹുല്‍ ശ്രീവാസ്തവ, ലണ്ടനിലെ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറടി എന്നിവര്‍ സമീപം.

ഷൈജു ചാക്കോ

ലണ്ടന്‍: സീറോ മലബാര്‍ സഭ അല്മായ സന്ദര്‍ശനത്തിനും സമ്മേളനങ്ങള്‍ക്കുമായി ഇംഗ്ലണ്ടിലെത്തിയ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പും സാമൂഹ്യ-വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ മാര്‍ മാത്യു അറയ്ക്കലിന് ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തില്‍ ഊഷ്മളവരവേല്പു നല്‍കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നളിന്‍ സൂരിയുമായി മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തി. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ഹൈക്കമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി രാഹുല്‍ ശ്രീവാസ്തവ, ലണ്ടനിലെ സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറടി എന്നിവര്‍ സന്നിഹിതരായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രവാസി സമൂഹത്തിന്റെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തി. കേരളസമൂഹത്തിനായി നയതന്ത്രകാര്യാലയത്തില്‍ നിന്നു ലഭിക്കുന്ന എല്ലാവിധ സേവനങ്ങള്‍ക്കും മാര്‍ അറയ്ക്കല്‍ നന്ദി പ്രകാശിപ്പിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.