ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ വിവാദത്തിലേക്ക്. ഇംഗ്ലണ്ട് പരമ്പരയ്ക്കിടെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാത്തതാണ് ടീമിന് പുതിയ തലവേദനയുണ്ടാക്കിയിരിക്കുന്നത്. താരങ്ങളുടെ ഈ അലംഭാവത്തിനെതിരെ എം.ഇ.എ ബി.സി.സി.ഐയോട് പരാതിപ്പെട്ടിരിക്കുകയാണ്.
ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങളെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നളിന്‍ സൂരി വിരുന്നിന് ക്ഷണിച്ചിരുന്നു. ജൂലൈ 18ന് വിരുന്ന് ഏര്‍പ്പാടാക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ താരങ്ങളാരും തന്നെ വിരുന്നില്‍ പങ്കെടുത്തില്ല. വിദേശപര്യടനത്തിനെത്തുന്ന താരങ്ങള്‍ ആ രാജ്യത്തെ ഔദ്യോഗികപരിപാടികളില്‍ പങ്കുചേരണമെന്ന ബി.സി.സി.ഐ നിബന്ധന നിലവിലിരിക്കെയാണിത്.
വിരുന്നൊരുക്കിയ ദിവസം ഇന്ത്യന്‍ ക്യാപറ്റന്‍ ധോണിയുടെ നേതൃത്വത്തില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ടീം. ധോണി നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം സ്വരൂപിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടിയായിരുന്നു ഇത്. ഇക്കാര്യം അറിഞ്ഞതിനെത്തുടര്‍ന്ന് ഹൈക്കമ്മീഷര്‍ വിരുന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
ഇതിനുമുമ്പ് തന്നെ വിരുന്നിനായുള്ള ഒരുക്കങ്ങളെല്ലാം ഹൈക്കമ്മീഷണര്‍ പൂര്‍ത്തിയാക്കിയിരുന്നു. 200ലധികം ആളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യം ബി.ബി.സി.ഐ സെക്രട്ടറി എന്‍. ശ്രീനിവാസനോട് ചോദിച്ചപ്പോള്‍ തനിക്കിതിനെക്കുറിച്ചൊന്നും അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇപ്പോഴത്തെ കളിക്കാര്‍ ബി.സി.സി.ഐയെയും ഇന്ത്യന്‍ ഹൈക്കമ്മീഷനെയും ധിക്കരിക്കുന്ന രീതിയാണ് പിന്‍തുടരുന്നതെന്നാണ് മുന്‍ക്രിക്കറ്റ് താരങ്ങള്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
1974ല്‍ അജിക് വടേക്കറിന്റെ കീഴിലുള്ള ഇന്ത്യന്‍ ടീം ഹൈക്കമ്മീഷണറുടെ പാര്‍ട്ടിലെത്താന്‍ വൈകിയതിന് നടപടികള്‍ നേരിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല