ലണ്ടന്‍: രാജ്യത്തെ പ്രശസ്തമായ രണ്ടു ഹോസ്പിറ്റലുകളിലെ വാര്‍ഡുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ആയിരത്തിലധികം പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പായി. ടൂട്ടിംഗിലെ സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റല്‍, സൗത്ത്-വെസ്റ്റ് ലണ്ടനിലെ കിംഗ്‌സറ്റണ്‍ ഹോസ്പിറ്റല്‍ എന്നിവയിലെ ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെടുക.
സെന്റ് ജോര്‍ജ് ഹോസ്പിറ്റലിലെ 500 പേര്‍ക്കും കിംഗസ്റ്റണിലെ 486ലധിരം പേര്‍ക്കുമാണ് ജോലിനഷ്ടപ്പെടുക. ലണ്ടനിലെ രോഗികള്‍ക്ക് നഴ്‌സുമാര്‍ക്കും തീരുമാനം വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് ജനറല്‍ സെക്രട്ടറി ഡേവ് പ്രെന്റിസ് പറഞ്ഞു.
രോഗികള്‍ക്ക് മാത്രമല്ല നിരവധി നഴ്‌സുമാരുടെ ജോലിയുമാണ് നഷ്ടമാവുകയെന്ന് പ്രെന്റിസ് വ്യക്തമാക്കി. എല്ലാവര്‍ക്കും സംരക്ഷണമേര്‍പ്പെടുത്തുമെന്ന നിലപാടില്‍ നിന്നും അധികാരികള്‍ പിന്‍മാറുകയാണെന്നും പ്രെന്റിസ് ആരോപിച്ചു.
രണ്ടു ഹോസ്പിറ്റലിലെയും പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പു പ്രചരണം നടത്തിയ ലിബറല്‍ ഡെമോക്രാറ്റ് എം.പി എഡ് ഡേവിയും ഉപപ്രധാനമന്ത്രി നിക്ക് ക്ലെഗ്ഗും ഇപ്പോള്‍ കാണാനില്ലെന്നും യുനിസെന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല