ലണ്ടന്‍: പാവപ്പെട്ട കുട്ടികള്‍ക്ക് ലണ്ടനിലെ പ്രമുഖ സ്‌ക്കൂളുകളില്‍ മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പുതുതായി പുറത്തുവിട്ട സര്‍ക്കാര്‍ തീരുമാനങ്ങളിലാണ് സ്റ്റേറ്റ് സ്‌ക്കൂളുകളില്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികളെ തിരഞ്ഞെടുക്കുമെന്ന പ്രഖ്യാപനമുള്ളത്.
ഇതനുസരിച്ച് വര്‍ഷം 16,000 പൗണ്ടില്‍ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കുന്ന തരത്തില്‍ വിദ്യാര്‍ത്ഥികളെ വികതിരിക്കാന്‍ അക്കാദമികള്‍ക്കും സൗജന്യ വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കി. കുട്ടികളുടെ സൗകര്യത്തിനായി സ്‌ക്കൂളിനടത്ത് വീടുവയ്ക്കാന്‍ കഴിവുള്ള കുടുംബങ്ങളിലെ കുട്ടികളെക്കാള്‍ പരിഗണന പാവപ്പെട്ട കുട്ടികള്‍ക്ക് നല്‍കാനാണ് നീക്കം.
വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട പുതിയ സ്‌ക്കൂള്‍ അഡ്മിഷന്‍ കോഡിലാണ് ഈ പരിഷ്‌കാരങ്ങളുള്ളത്. പുതിയ പരിഷ്‌കാരങ്ങള്‍ പ്രകാരം ഓരോ സ്‌ക്കൂളിനും അഡ്മിഷന്റെ കാര്യത്തില്‍ അവരുടേതായ തീരുമാനമെടുക്കാന്‍ അവകാശം ലഭിക്കും. ഇതിനു പുറമേ സ്‌ക്കൂളിലെ സ്റ്റാഫുകളുടെ കുട്ടികള്‍ക്കും പ്രത്യേക പരിഗണനലഭിക്കും. മുപ്പതിലധികം കുട്ടികളെ എടുക്കുന്ന ഇന്‍ഫാന്റ്‌സ്‌ക്കൂളുകളില്‍ മാത്രമേ ഇനിമുതല്‍ ഉന്നതകുടുംബത്തില്‍ പിറന്ന കുട്ടികള്‍ക്ക് പഠിക്കാനാവൂ. കുട്ടികളെ നറുക്കിട്ട് തിരഞ്ഞെടുക്കുന്നതില്‍ നിന്നും ലോക്കല്‍ അതോറിറ്റികളെ വിലക്കിയിട്ടുമുണ്ട്.
പുതിയ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് ഇന്നൊരു കൂടിയാലോചന നടത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. എതെങ്കിലും തീരുമാനം ഭാവിയില്‍ വലിയ ബുദ്ധിമുട്ടുകള്‍ക്കിടയാക്കുമോ എന്ന് പരിശോധിക്കാമെന്നതിനാല്‍ ഈ കൂടിയാലോചന ഏറെ പ്രധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പല കുടുംബങ്ങള്‍ക്കും തങ്ങളെ മക്കളുടെ വിദ്യാഭ്യാസത്തിനായി സ്വകാര്യ സ്‌ക്കൂളുകളോ, വീടുമാറ്റമോ തിരഞ്ഞെടുക്കാന്‍ കഴിയുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി മിക്കൈല്‍ ഗോവ് പറഞ്ഞു. എന്നാല്‍ അതിന് സാധിക്കാത്ത ചില കുടുംബങ്ങളുണ്ട്. അതിനാല്‍ നിലവിലെ സമ്പ്രദായം മാറിയേ തീരൂ എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല