ലണ്ടനില്‍ പോലീസ് പണി ചെയ്യുന്ന ആരെയെങ്കിലും മറ്റൊരു സ്ഥലത്തുവെച്ചുകണ്ടാല് ആരും പേടിക്കരുത്. ഉഴിച്ചില്‍, പിഴിച്ചില്‍, മുടിവെട്ടുകാര്‍, മോഡല്‍, ഹിപ്നോതെറാപ്പിസ്റ്റ്, പുരാവസ്തു വില്‍പ്പനക്കാര്‍ എന്നിങ്ങനെ ഏത് രൂപത്തിലും ലണ്ടനിലെ പോലീസുകാരെ കാണാവുന്നതാണ്. സാധാരണ ഷാഡോ പോലീസുകാര്‍ എന്നൊരു വിഭാഗമുള്ളതുകൊണ്ട് കള്ളന്മാരെ പിടിക്കാന്‍ വേണ്ടിയായിരിക്കും പലരൂപത്തില്‍ നില്‍ക്കുന്നതെന്നായിരിക്കും ആളുകള്‍ വിചാരിക്കുക. എന്നാല്‍ അതൊന്നുമല്ല സംഭവം. പണത്തിനുവേണ്ടിയാണ് പോലീസുപണി കഴിയുമ്പോള്‍ ഉഴിച്ചില്കാരനായും മുടിവെട്ടുകാരനായും പണി ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
ജോലിസമയം കഴിഞ്ഞിട്ടാണെങ്കിലും ഇങ്ങനെ പലപണിക്ക് പോകുന്ന പോലീസുകാര്‍ ഗുരുതരമായ സാമൂഹിക പ്രശ്നമാണ് ഉണ്ടാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇങ്ങനെ പുറംപണി ചെയ്യുന്നതില്‍ വലിയ തെറ്റൊന്നുമില്ലെങ്കിലും ഡ്യൂട്ടി ചെയ്യാതെപോലും പല പോലീസുകാരും ഇങ്ങനെ പുറംപണിക്ക് പോകുന്നത് വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടാക്കുന്നതെന്ന് ഉന്നത പോലീസ് മേധാവികള്‍ പറഞ്ഞു. പലര്‍ക്കും പോലീസ് പണിയില്‍നിന്ന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ പണം പുറംപണികൊണ്ട് കിട്ടുന്നതിനാല്‍ അതിനോടാണ് കൂടുതല്‍ താല്പര്യം.
ലണ്ടന്‍ നഗരത്തിലെ മൊത്തം പോലീസുകാരുടെ എണ്ണം 31,000 ആണ്. ഇതില്‍ 3,041 പോലീസുകാരാണ് പുറംപണിക്ക് പോകുന്നത്. പുതിയ പോലീസുകാരെ എടുക്കുമ്പോള്‍ ഇപ്പോള്‍ രണ്ടാമതൊരു ജോലിയുണ്ടോയെന്ന് കൂടി ചോദിക്കേണ്ട ഗതികേടിലാണെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇങ്ങനെ ചോദിക്കാന്‍ തുടങ്ങിയപ്പോഴാണ് പലര്‍ക്കും വേറെ ജോലിയുണ്ടെന്ന് വ്യക്തമായത്. ഉഴിച്ചില്കാരായി പോകുന്നത് 30 പേരാണ്. 26 ഹിപ്നോതെറാപ്പിസ്റ്റ്, നാല് മോഡലുകള്‍, മൂന്ന് പുരാവസ്തു വില്‍പ്പനക്കാര്‍, 24 മുടിവെട്ടുകാര്‍, സിനിമയിലും ടിവിയിലും അഭിനയിക്കുന്ന 48 പേര് എന്നിവരാണ് പുതിയതായി പോലീസ് ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. ഓവര്‍ടൈം ജോലി ചെയ്യാത്ത ഒരു പോലീസ് കോണ്‍സ്റ്റബില്‍ സമ്പാദിക്കുന്നത് 36,519 പൗണ്ടാണ്. ഇതിന് പുറമെയാണ് പുറംപണി ചെയ്ത് സമ്പാദിക്കുന്ന തു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല