1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2011

ലണ്ടന്‍: വ്യാജ സ്റ്റുഡന്‍്‌സ് വിസ വില്‍ക്കുവാനായി ലണ്ടന്‍ ബസ്സിന്റെ പടം ഉപയോഗിച്ച് പരസ്യം നല്‍കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തിലെ അഹമ്മദാബാദിലെ ഒരു നഗരത്തിലാണ് ഈ പരസ്യ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവന്ന റൂട്ട്മാസ്റ്റര്‍ സ്‌റ്റൈല്‍ ബസാണ് പരസ്യത്തില്‍ ഉപയോഗിച്ചത്. ഗെറ്റ് ഫ്രീ റൈയ്ഡ് ടു യുകെ. അപ്ലൈ ഫോര്‍ അഡ്മിഷന്‍സ്, ഗെറ്റ് യുവര്‍ വിസാസ് ആന്റ് ഫ്‌ളൈ ഫ്രീ ടു ലണ്ടന്‍ എന്ന പരസ്യവാചകവും ബസിനുമുകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ഡെയ്‌ലിമെയിലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ഈ പരസ്യവാചകത്തിലാകൃഷ്ടരായി അനേകം പേര്‍ ഇതിനകം തന്നെ ഈ റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ അപേക്ഷ സമര്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റുഡന്‍സ് വിസയില്‍ യു.കെയില്‍ എത്തുന്നവരില്‍ പ്രതിമാസം ശരാശരി 90പേര്‍ അഭയാര്‍ത്ഥി വിസയ്ക്കാണ് എത്തുന്നുണ്ടെന്ന് മൈഗ്രേഷന്‍ വാച്ച് എന്ന കുടിയേറ്റ വിരുദ്ധ സംഘടനയുടെ നേതാവായ സര്‍ ആന്‍ഡ്ര്യൂഗ്രീന്‍ പറയുന്നു. ബ്രിട്ടീഷ് ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ വലിയ പോരായ്മകളുണ്ടെന്നാണ് ഈ പരസ്യം സൂചിപ്പിക്കുന്നത്. ബ്രിട്ടനിലേക്ക് കുടിയേറുന്ന വിദേശികളോട് മൃദുല സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോഴത്തെ സ്റ്റുഡന്‍സ് വിസ സിസ്റ്റത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ധാരാളം പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ സ്റ്റുഡന്‍സ് വിസ സമ്പ്രദായം പരിഷ്‌കരിക്കുമെന്ന് വാക്കുനല്‍കിയിരുന്നു. കൂടാതെ ബ്രിട്ടനിലേക്ക് കുടിയേറുന്നവരുടെ എണ്ണം 10,000ആയി കുറയ്ക്കുമെന്ന കാമറൂണ്‍ വാക്കുനല്‍കിയിരുന്നു. 2009ജൂണിനും കഴിഞ്ഞ ജൂണിനും ഇടക്ക് ബ്രിട്ടനില്‍ സ്റ്റുഡന്റായ രജിസ്ട്രര്‍ ചെയ്ത 360,000 ലധികം പേര്‍ക്ക് വിസ കൈമാറിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.