ഒസാമ ബിന്‍ ലാദനെ വധിച്ചതിന് പ്രതികാരമായി ലണ്ടനില്‍ ആക്രമണം നടത്തുമെന്ന് അല്‍ ക്വയ്ദയുടെ പുതിയ തലവന്‍ സയ്ഫ് അല്‍ അദല്‍. ഭീഷണിയെത്തുടര്‍ന്ന് ലണ്ടന്‍ നഗരത്തിലെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ലാദന്റെ വധത്തിന് പ്രതികാരം ചെയ്യാന്‍ അല്‍ ക്വയ്ദയുടെ തലവനായി സ്ഥാനമേറ്റ ഈജിപ്തുകാരന്‍ അദല്‍ ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് താലിബാന്‍ വക്താവ് എഹ്‌സാനുള്ള എഹ്‌സാന്‍ വെളിപ്പെടുത്തിയതായി വിവിധ വാര്‍ത്താ ഏജന്‍സികളാണ് റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്.
ലാദനെ വധിച്ചതിന് അമേരിക്കയും ബ്രിട്ടനും കനത്ത വില നല്‍കേണ്ടിവരുമെന്ന് 51 കാരനായ അല്‍ അദല്‍ പറഞ്ഞിട്ടുണ്ട്. ഒസാമ ബിന്‍ ലാദന്റെ പ്രധാന അംഗരക്ഷകനായിരുന്നു നേരത്തെ അദല്‍.
ഭീഷണിയെ തുടര്‍ന്ന് ലണ്ടനിലെ തീവണ്ടികളിലും റെയില്‍വെ സ്‌റ്റേഷനുകളിലും ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സുരക്ഷ ശക്തമാക്കി. മുംബൈയില്‍ നടന്നതിന് സമാനമായ ആക്രമണം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല