1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല ശനിയാഴ്ച; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .
ലണ്ടനിലെ മാനര്‍ പാര്‍ക്കിലുള്ള ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കുന്നു. ഇന്ന് രാവിലെ പത്തുമണിക്ക് ചടങ്ങുകള്‍ ആരംഭിക്കും. ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ഈ പൊങ്കാല ഗിന്നസ് ബുക്കില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ പൊങ്കാല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല സര്‍വ ഐശ്വര്യങ്ങളും സമാധാനവും ലഭിക്കുന്നതിനാണ് ആചരിക്കുന്നത്.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ കണ്ണകി ദേവി യുടെ പ്രീതിക്കയാണ് പൊങ്കാലയിടുന്നത്. ലണ്ടനില്‍ സുരക്ഷാ കാരണങ്ങളാല്‍ ഒരു പാത്രത്തിലാവും പൊങ്കാലയിടുന്നത് .
വന്‍ സ്ത്രീ സാന്നിധ്യമാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ധാരാളം തെന്നിന്ത്യന്‍ സ്ത്രീകളും ഈ നാലാമത് ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസര്‍ ഓമന ഗംഗാധരന്‍ അറിയിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക് 07766822360
ക്ഷേത്രത്തിന്റെ വിലാസം
LONDON SREE MURUGAN TEMPLE
78 church road
Manor park
London E12 6AF
(Entrance via Browning road )

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.