1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2011

ലണ്ടന്‍ : ലണ്ടിലെ എയര്‍പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും ഭീകരാക്രമണ ഭീഷണി. ഇതേത്തുടര്‍ന്ന് ഇവിടങ്ങളില്‍ ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. സുരക്ഷയ്‌ക്കായി കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.

എയര്‍പോര്‍ട്ടുകളിലും വിമാനത്താവളങ്ങളിലും ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കിയത്.” യുകെയിലെ ഇന്റലിജന്‍സ് വിഭാഗമാണ് മുന്നറിയിപ്പ നല്‍കിയത്. ഗതാഗത സംവിധാനം തകര്‍ക്കുകയാണ് അവരുടെ ലക്ഷ്യം. നേരത്തേയുണ്ടായിരുന്ന സുരക്ഷാ ഭീഷണിക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല. ഏത് നിമിഷവും ആക്രമണം ഉണ്ടായാലും നേരിടാന്‍ തയ്യാറായിരിക്കുന്ന തകരത്തിലാണ് പൊലീസിന്റെ ഒരുക്കങ്ങള്‍ ” പേര് പൊലീസ് വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ഭീകരാക്രമണത്തെക്കുറിച്ച് ഏറ്റവും പുതിയ രഹസ്യവിവരം ലഭിച്ചത്. മുബയ് മോഡല്‍ ആക്രമണം ഉണ്ടായേക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡിസംബര്‍ 11ന് സ്‌റ്റോക്ക്ഹോമില്‍ സൂയിസൈഡ് ബോംബിംഗിന് ശ്രമിച്ച് പിടിയാലായ ഭീകരവാദിക്ക് ബ്രിട്ടനിലെ ചില സംഘടനകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.