1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 26, 2017

അപ്പച്ചന്‍ കണ്ണഞ്ചിറ (ലണ്ടന്‍): ലണ്ടന്‍ റീജണല്‍ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ഇനി മൂന്നു നാള്‍ മാത്രം അകലം. ദൈവ സ്വരം കേള്‍ക്കുവാനും, പരിശുദ്ധാല്മ ശുശ്രുഷകളിലൂടെ വരദാനങ്ങള്‍ പ്രാപിക്കുവാനും കൈവന്ന സുവര്‍ണ്ണ അവസരം നഷടപ്പെടുത്താതെ അഭിഷേക നിറവിലാവാന്‍ രൂപത മക്കള്‍ ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കിലേക്ക് ഒഴുകിയെത്തും. മാനസികവും ആല്മീയമായും ഒരുങ്ങി അത്ഭുത അടയാളങ്ങളും,രോഗ ശാന്തികളും ദൈവ സ്‌നേഹവും അനുഭവിക്കുവാനും രുചിച്ചറിയുവാനും ലണ്ടന്‍ കണ്‍വെന്‍ഷന്‍ വേദി അനുഗ്രഹ സ്രോതസ്സാവും.

അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഒരുക്കുന്ന റീജണല്‍ കണ്‍വെന്‍ഷനുകള്‍ യു കെ യില്‍ ആല്മീയമായും, വിശ്വാസപരമായും മുന്നേറ്റം നടത്തിയ അലയടികള്‍ രൂപതയൊന്നാകെ മുഴങ്ങുമ്പോള്‍ അത് രൂപതയുടെ ശാക്തീകരണത്തിനും,രൂപതാ മക്കളില്‍ ഗാഢമായ സഭാ സ്‌നേഹത്തിന്റെ കുത്തിയൊഴുക്കിനും അനുഗ്രഹമാകും.

അഭിഷേകാഗ്‌നി ശുശ്രുഷകളിലൂടെ ആയിരങ്ങള്‍ക്ക് അത്ഭുത രോഗ ശാന്തികളും, വരദാനങ്ങളും പകര്‍ന്നു നല്‍കുവാന്‍ നിയോഗം ലഭിച്ച അനുഗ്രഹീത വചന പ്രഘോഷകനായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനാണു ലണ്ടന്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുക. ഞായറാഴ്ച രാവിലെ 9:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് ആരംഭമാവും. വചന ശുശ്രുഷ, ആഘോഷമായ സമൂഹ ബലി,ആരാധന,അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയ
ശുശ്രുഷകളിലൂടെയും തിരുക്കര്‍മ്മങ്ങളിലൂടെയും അഭിഷേകാഗ്‌നി കണ്‍വെന്‍ഷനില്‍ പരിശുദ്ധാല്മ കൃപകള്‍ നിറയും.

ഉപവാസമനുഷ്ഠിച്ചു കൊണ്ടുള്ള ബൈബിള്‍ കണ്‍വെന്‍ഷനാണു ലണ്ടന്‍ റീജണില്‍ ഒരുക്കുന്നത്. ആയതിനാല്‍ ആവശ്യക്കാര്‍ ഭക്ഷണം കയ്യില്‍ കരുതേണ്ടതാണ്. കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.മെഗാ സ്‌ക്രീന്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടീ വി മുഖാന്തരം ധ്യാനവും ശുശ്രുഷകളും പ്രക്ഷേപണം ചെയ്യുവാന്‍ സംവിധാനം ചെയ്യുന്നതിനാല്‍ ഏവര്‍ക്കും സ്വന്തം ഇരിപ്പിടത്തിലിരുന്നു തന്നെ നന്നായി ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ സൗകര്യപ്പെടും.

കോച്ചുകളിലും കാറുകളിലും വരുന്നവര്‍ ‘A’ ഗെയിറ്റ് വഴി പ്രവേശിച്ചു ‘പേജ് സ്ട്രീറ്റി’ല്‍ കൂടി വന്നു ‘ചാമ്പ്യന്‍സ് വേ’ യിലൂടെ പാര്‍ക്കിങ്ങില്‍ എത്തുന്നതാവും കൂടുതല്‍ അഭികാമ്യം. ട്രെയിന്‍ മാര്‍ഗ്ഗം വരുന്നവര്‍ക്ക് മില്‍ ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ നിന്നും ആവശ്യക്കാര്‍ക്കായി ട്രാന്‍സ്‌പോര്‍ട്ട് സൗകര്യം വോളണ്ടിയേഴ്‌സ് ഒരുക്കുന്നുണ്ട്. ട്രാഫിക് തിരക്ക് ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ അല്‍പ്പം നേരത്തെ തന്നെ പുറപ്പെടുന്നത് കൂടുതല്‍ ഉചിതമായിരിക്കും.

ആല്മീയ ദാഹത്തോടെ തിരുവചന ശുശ്രുഷയില്‍ പങ്കു ചേര്‍ന്ന് ദൈവ കൃപകളും, പരിശുദ്ധാല്മ വരദാനങ്ങളും പ്രാപിക്കുവാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെയെന്നും,ജീവിക്കുന്ന ദൈവത്തിന്റെ അനുഗ്രഹ കൈത്തലം ഏവരുടെയും ശിരസ്സില്‍ കൈവെപ്പ് ചാര്‍ത്തട്ടെയെന്നും ആശംസിക്കുന്നതോടൊപ്പം അല്ലിന്‍സ് പാര്‍ക്കില്‍ നിറയുന്ന അനുഗ്രഹങ്ങളുടെയും അടയാളങ്ങളുടെയും ചൈതന്യം അനുഭവം ആകുന്നതിനായി ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളൂന്നതായി ഫാ.ജോസ് അന്ത്യാംകുളം,ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ഫാ.ഹാന്‍സ് പുതിയകുളങ്ങര,ഫാ.മാത്യു കാട്ടിയാങ്കല്‍,ഫാ.സാജു പിണക്കാട്ട്, തോമസ് ആന്റണി എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.