ലണ്ടന്‍: 2012ല്‍ ബ്രിട്ടനില്‍ നടക്കുന്ന ഒളിംപിക്‌സിന്റെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് അല്ല ,മറിച്ച് ഫ്രഞ്ച് ആയിരിക്കും. ഡെയ്‌ലി ടെലിഗ്രാഫാണ് ഒളിംപിക്‌സിന്റെ ടെക്‌നിക്കല്‍ മാന്വല്‍ പുറത്തുകൊണ്ടുവന്നത്.ഇതോടെ ഒളിംപിക്‌സിനു മുന്നോടിയായി ലണ്ടന്‍ നഗരത്തില്‍ ഉയരുന്ന ബില്‍ ബോര്‍ഡുകളില്‍ പോലും പ്രധാന ഭാഷ ഫ്രഞ്ച് ആയിരിക്കുമെന്ന് ഉറപ്പായി.ഇംഗ്ലീഷ് രണ്ടാം ഭാഷയായിരിക്കും.
ഒരു പത്രക്കുറിപ്പ് വായിക്കുമ്പോള്‍ പോലും ആദ്യം ഫ്രഞ്ചിലായിരിക്കും വായിക്കുക. തുടര്‍ന്നാവും ഇംഗ്‌ളീഷില്‍ വായിക്കുക. 2005ല്‍ ഒളിംപിക്‌സ് ലണ്ടന് അനുവദിച്ച വേളയിലാണ് ഇതുസംബന്ധിച്ച മാനുവലില്‍ ബ്രിട്ടീഷ് അധികൃതരും ഒളിംപിക്‌സ് കമ്മിറ്റിയും ഒപ്പുവച്ചത്.
മാനുവലിലിലെ മറ്റു വിശേഷങ്ങള്‍ ഇങ്ങനെ:
•40,000 ഹോട്ടല്‍ റൂമുകള്‍ അതിഥികള്‍ക്കായി ബുക്ക് ചെയ്യും.
•ലണ്ടന്‍ നിവാസികള്‍ക്ക് അതിഥികളോട് ഇടപെടുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്കും.
•യൂണിയന്‍ ജാക്ക് (പതാക) വേദികളില്‍ അഞ്ചാം സ്ഥാനത്തായിരിക്കും പാറുക. ഒളിംപിക്‌സ് പതാക, ലണ്ടന്‍ 2012 പതാക, യു എന്‍ പതാക, ഗ്രീക് പതാക എന്നിവയ്ക്കു ശേഷമായിരിക്കും ബ്രിട്ടീഷ് പതാകയ്ക്കു സ്ഥാനം.
• വാണിജ്യ പരസ്യങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തുന്ന കാണികളെ വേദികളില്‍ പ്രവേശിപ്പിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല