1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2011

ലണ്ടന്‍: 2012ലെ ലണ്ടന്‍ ഒളിംപിക്‌സിന് സോളാര്‍ സ്‌റ്റോം കടുത്ത ഭീഷണി ഉയര്‍ത്തിയേക്കുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കുന്നു.

ഭൂമിയുടെ കാന്തികമണ്ഡലവുമായി സൂര്യതാപം നടത്തുന്ന പ്രതിപ്രവര്‍ത്തനമാണ് സോളാര്‍ സ്‌റ്റോമിനു കാരണമാവുന്നത്. സോളാര്‍ സ്‌റ്റോമിനെത്തുടര്‍ന്നു കാലാവസ്ഥാവ്യതിയാനം സംഭവിക്കാം. ഇതോടൊപ്പം ആശയവിനിമയ ഉപഗ്രഹങ്ങള്‍, വൈദ്യുതി സംവിധാനങ്ങള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം തടസ്‌സപ്പെട്ടേക്കാം.

ഇതെല്ലാം ആത്യന്തികമായി ഒളിംപിക്‌സിനെ ബാധിച്ചേക്കാമെന്നാണ് അറിയിപ്പില്‍ പറയുന്നത്. സാധാരണയായി 11 വര്‍ഷത്തിലൊരിക്കലാണ് സോളാര്‍ സ്‌റ്റോം എത്താറുള്ളത്. ഇക്കുറി 2012-13 കാലത്താണ് സാധ്യത. ഇതില്‍ തന്നെ സാധ്യതയേറെയും ഒളിംപിക്‌സിന്റെ സമയത്താണ്.

ഏറ്റവും ശക്തമായ സോളാര്‍ സ്‌റ്റോം യുകെയില്‍ ഉണ്ടായത് 1859ല്‍ കാരിംഗ്ടണിലാണ്.

എന്നാല്‍, സോളാര്‍ സ്‌റ്റോം ഒളിംപിക്‌സിനെ ബാധിക്കില്ലെന്ന ശുഭാപ്തിവിശ്വാസത്തില്‍ മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുകയാണ് ലണ്ടന്‍ ഒളിംപിക്‌സിന്റെ സംഘാടകര്‍. 9.2 ബില്യണ്‍ പൗണ്ടാണ് ഒളിംപിക്‌സിനായി ചെലവിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.