കലാപത്തിനിടെ സ്വയരക്ഷക്കായ് മോണിക്ക കോണ്സിക്കയ്ക്ക് ഒരു ധീരവനിതയാകാതെ രക്ഷയില്ലായിരുന്നു. തെരുവില്‍ കലാപം കത്തി പടരുമ്പോള്‍ കത്തിയമരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും തീയിലേയ്ക്ക് അവര്‍ എടുത്തു ചാടി. തെരുവില്‍ കലാപം നടത്തുന്നവര്‍ തീവച്ച കെട്ടിടത്തില്‍നിന്ന് പൊള്ളിയമര്‍ന്നു മരിക്കാതിരിക്കാന്‍ മോണിക്കയ്ക്ക് അതുവഴിയായ്, തുടര്‍ന്നു താഴെനിന്നിരുന്ന ഫയര്‍ഫൈറ്റേഴ്സും റയട്ട് പോലീസുമെല്ലാം ചേര്‍ന്ന് മോണിക്കയെ രക്ഷപ്പെടുത്തിയെങ്കിലും കലാപത്തിന്റെ മുറിപ്പെടുത്തുന്ന ഓര്മമായി ആ ചിത്രം മാറിക്കഴിഞ്ഞു. പേടിച്ചുവിറച്ചുപോയ മോണിക്ക മരിച്ചുപോകുമെന്നുതന്നെ കരുതിയിരുന്നു. അതിന്റെ ആഘാതത്തില്‍ മാനസികമായി ആകെ തളര്‍ന്നുവീണു. വീടിനു പുറത്തിറങ്ങാന്‍ പോലും മോണിക്കയ്ക്ക് ഇപ്പോള്‍ ഭയമാണ്.
പോളണ്ടില്‍നിന്ന് പുതിയൊരു ജീവിതംകൊതിച്ച് യുകെയിലെത്തിയതാണ് മോണിക്ക എന്ന 32-കാരി. തീപിടിച്ച കെട്ടിടത്തില്‍ ഭയന്നു വിറങ്ങലിച്ചിരിക്കുകയായിരുന്ന മോണിക്ക പതിനാറടി ഉയരത്തില്‍നിന്ന് ചാടാന്‍ പ്രേരിപ്പിച്ചത് സഹോദരിയുടെ നിലവിളിയാണ്. ഏതാനും മാസങ്ങളേ ആയുള്ളൂ മോണിക്ക യുകെയിലെത്തിയിട്ട്. ഇംഗ്ലീഷ് പഠിക്കാനും പുതിയൊരു ജോലി കണ്ടെത്തി സഹോദരിക്കൊപ്പം ജീവിതം കെട്ടിപ്പടുക്കാനുമായിരുന്നു മോണിക്കയുടെ ലക്ഷ്യം.
ടെലിവിഷനില്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ കണ്ടിരുന്ന മോണിക്കയുടെ സഹോദരി പുറത്തിറങ്ങരുതെന്ന് മോനിക്കയോടു പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പൈജാമയണിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്ന നേരത്താണ് കലാപകാരികള്‍ താഴത്തെ നിലയിലെ റീവ്സ് ഫര്‍ണിച്ചറിനു തീയിട്ടത് ഈ തീ ആളിപ്പടര്‍ന്ന് മോണിക്കയുടെ ബെഡ്റൂമില്‍ വരെയെത്തി.
പുകയും തീയിലും പെട്ട് ശ്വാസംമുട്ടിയ മോണിക്ക ജനാലയ്ക്കല്‍നിന്ന് സഹായത്തിനായി വിളിച്ചു. അപ്പോഴേയ്ക്കും സഹോദരി ഓടിയെത്തിയിരുന്നു. സഹോദരി നിലവിളി കേട്ടതോടെ മോണിക്ക താഴേക്കു എടുത്തു ചാടുകയായിരുന്നു. മോണിക്ക ഇപ്പോള്‍ ചികിത്സയിലാണ്. എങ്കിലും കലാപങ്ങള്‍ക്കിടയില്‍ രക്ഷപ്പെടാനായതില്‍ സന്തോഷവും ഉണ്ടവര്‍ക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല