അപ്പച്ചന് അഗസ്റ്റിന്: പരിശുദ്ധ ജപമാല മാസമായ ഒക്ടോബറില്‍ ലണ്ടനിലെ ബ്രോംലിയില്‍ സീറോ മലബാര്‍ മാസ്സ് സെന്ററിന്റെ നേതൃത്വത്തില്‍ ദശ ദിന ജപമാല സമര്‍പ്പണവും,ലൂര്‍ദ് തീര്‍ത്ഥാടനവും ഭക്ത്യാദരപൂര്‍വ്വം നടത്തുന്നു. സതക്ക് രൂപതയിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളിലൊന്നായ ലണ്ടനിലെ ബ്രോംലിയില്‍ ഒക്ടോബര്‍ 2 നു വെള്ളിയാഴ്ച ഭവനങ്ങള്‍ കേന്ദ്രീകരിച്ചു ആരംഭിക്കുന്ന ജപമാല പത്താം ദിവസമായ ഒക്ടോബര്‍ 11 നു ഞായറാഴ്ച വൈകുന്നേരം 6:30 നു ബ്രോംലി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വെച്ച് ആഘോഷമായ ദിവ്യബലിയോടെ സമാപിക്കും.തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.ബ്രോംലി സീറോ മലബാര്‍ ചാപ്ളിന്‍ ഫാ.സാജു പിണക്കാട്ട് ശുശ്രുഷകള്‍ക്ക് നേതൃത്വം നല്‍കും.
ജപമാല മാസ ആചരണത്തിന്റെയും,പരിശുദ്ധ അമ്മയോടുള്ള വണക്കത്തിന്റെയും ഭാഗമായി നാലു ദിവസത്തെ തീര്‍ത്ഥാടനം ,ഒക്ടോബര്‍ 24 നു ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്ദ്ധിലേക്ക് പുറപ്പെടും.ലൂര്‍ദില്‍ സിറോമലബാര്‍ കുര്‍ബാനയോടുകൂടി ആരംഭിക്കുന്നതീര്ത്ഥാടനത്തിന്റെ ഭാഗമായി,ജപമാല റാലിയിലും,വിശുദ്ധ സ്നാനത്തിലും, ഇന്റര്‍ നാഷണല്‍ മാസ്സിലും,കുരിശിന്റെ വഴിയിലും പങ്കു ചേരുകയും,വിശുദ്ധ ബെര്ണഡിട്ടിന്റെ ജീവിത ഘട്ടങ്ങളിലുള്ള വിവിധ കേന്ദ്രങ്ങളിലും തീര്‍ത്ഥാടനം നടത്തുന്നതുമാണ്.
ബ്രോംലിയില്‍ നടത്തപ്പെടുന്ന ജപമാല ആചരണത്തിലും, ഒക്ടോബര്‍ 11 നു ഞായറാഴ്ച വൈകുന്നേരം 6:30 നു ബ്രോംലി സെന്റ് ജോസഫ്സ് ദേവാലയത്തില്‍ വെച്ചു നടത്തപ്പെടുന്ന കുര്‍ബാനയിലും മറ്റു ശുശ്രുഷകളിലും, ഭക്തിപൂര്‍വ്വം പങ്കുചെര്‍ന്ന് പരിശുദ്ധ അമ്മയിലൂടെ അനുഗ്രഹങ്ങളും,സംരക്ഷണവും,നേടുവാന്‍ എല്ലാവരേയും സസ്നേഹം ക്ഷണിക്കുന്നതായി ഫാ. സാജു പിണക്കാട്ട് അച്ചനും,പള്ളിക്കമ്മിറ്റിഅംഗങ്ങളും അറിയിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് കൈക്കാരന്മാരെ ബന്ധപ്പെടുക :സിബി : 07412261169, ബിജു ചാക്കോ : 07794778252
സെന്റ് ജോസഫ്സ് ചര്‍ച്ച്, പ്ലിസ്റ്റൊലെയിന്‍,ബ്രോംലി,ബീആര്1 2 പീആര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല