സ്വന്തം ലേഖകന്‍: ലണ്ടന്‍ മലയാളികള്‍ക്കിടയില്‍ സുപരിചിതനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന എംഎല്‍ മത്തായി നാട്ടില്‍ നിര്യാതനായി. ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.
തൊടുപുഴ ചുങ്കം ഇടവകയില്‍ മുളയിങ്കല്‍ കുടുംബാംഗമാണ്. പീറ്റര്‍ബറോയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഏലിയാമ്മ ഭാര്യയാണ്. ഏക മകള്‍ അലീന കോളേജ് വിദ്യാര്‍ത്ഥിനിയാണ് . മരണ വാര്‍ത്തയറിഞ്ഞ കുടുംബം നാട്ടിലേയ്ക്ക് യാത്രതിരിച്ചു.
രണ്ടാഴ്ച്ച മുന്‍പാണ് മത്തായി നാട്ടിലേക്ക് പോയത്. സീറോ മലബാര്‍ സഭയുടെ ലണ്ടനിലെ ക്രോയിഡണിലെ തോണ്ടന്‍ ഹീത്ത് സെന്ററിലെ ആദ്യത്തെ കൈക്കാരന്‍ ആയിരുന്ന അദ്ദേഹം സഭയുടെ വളര്‍ച്ചക്കായി നിരവധി സേവനങ്ങള്‍ ചെയ്ത വ്യക്തികൂടിയാണ്.
മൂന്നു വര്ഷം മുന്‍പാണ് മത്തായിയും കുടുംബവും ലണ്ടനില്‍ നിന്നും പീറ്റേര്‍ബറോയിലേയ്ക്ക് താമസം മാറിയത്. ലണ്ടന്‍ മലയാളികള്‍ക്കിടയില്‍ സ്‌നേഹപൂര്‍വ്വം മത്തായിച്ചേട്ടന്‍ എന്ന് അറിയപ്പെട്ടിരുന്ന എംഎല്‍ മത്തായിയുടെ വിയോഗം യുകെ മലയാളികള്‍ക്ക് ആഘാതമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല