ലണ്ടന്‍ മലയാളി കൗണ്‍സില്‍ സാഹിത്യമത്സരം നടത്തുന്നു. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് മത്സരം നടത്തി വരുന്നത്. 2006 മുതല്‍ പ്രസിദ്ധീകരിച്ച നാടകം, നോവല്‍, കഥ, കവിത, ലേഖനം, യാത്രാവിവരണം, ആത്മകഥ എന്നീ വിഭാഗത്തിലാണ് മത്സരം നടക്കുക. 2006-ലെ മത്സരവിജയികള്‍ ബാബു കുഴിമറ്റവും, കാരൂര്‍ സോമനുമാണ്.
മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂണ്‍ 30-നകം കൃതികളുടെ ഓരോ കോപ്പികള്‍ പ്രസിഡന്റിന്റെ പേരില്‍ അയക്കണം. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.
കൃതികള്‍ അയക്കേണ്ട വിലാസം: സണ്ണി പത്തനംതിട്ട, ഹൗസ് നമ്പര്‍ 1/2, 65 Mill Street, Rutherglen, Glasgow- G732LD, UK
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല