സണ്ണി പത്തനംതിട്ട: ബ്രിട്ടനിലെ സാമൂഹ്യസാംസ്‌കാരിക സംഘടനയായ ലണ്ടന്‍ മലയാളി കൗണ്‍സില്‍ അഭിപ്രായ വോട്ടെടുപ്പിലൂടെ സമാന്തര വിദ്യാഭ്യാസ മേഖ ലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ 2016ലെ വിദ്യാഭ്യാസ അവാര്‍ഡിന് കരിമുളയ്ക്കല്‍ മാസ്റ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ജി. സാം അര്‍ഹനായി. എസ്. മധുകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ നാല്പതു വര്‍ഷമായി സമാന്തര വിദ്യാഭ്യാസരംഗത്തും സാമൂഹ്യസാംസ്‌കാ രികജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിദ്ധ്യമായി പ്രവര്‍ത്തിക്കുന്ന സാം പതിനായിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ പഠിപ്പിച്ചുതീര്‍ത്ത സമഗ്ര പാഠങ്ങള്‍ നല്കിയ ഒരു വെളിച്ചമായി ഞാന്‍ ഈപുരസ്‌കാരത്തെ കാണുന്നു വെന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് പ്രശസ്ത സാഹിത്യകാരന്‍ കാരൂര്‍ സോമന്‍ പറഞ്ഞു.
നല്ല അദ്ധ്യാപകര്‍ എന്നും നല്ല വിദ്യാര്‍ത്ഥികളെ സൃഷ്ടി ക്കുമെന്നും അതിന് സാറിന്റെ അദ്ധ്യാപക ജീവിതം സര്‍വ്വതാ വിജയം കണ്ടിരി ക്കുന്നു. അവഗണന നേരിടുന്ന സമാന്തര വിദ്യാഭ്യാസമേഖലക്ക് ഈ അവാര്‍ഡ് ഒരു പുത്തന്‍ ഉണര്‍വ്വായിരിക്കുമെന്നും അതിന് ലണ്ടന്‍ മലയാളി കൗണ്‍സില്‍ മുന്നോട്ട് വന്നതില്‍ സന്തോഷമുണ്ടെന്നും പുരസ്‌കാരം നല്കികൊണ്ട് മാവേ ലിക്കര എം.എല്‍.എ. ആര്‍. രാജേഷ് അഭിപ്രായപ്പെട്ടു. ലണ്ടന്‍ മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി.എ. ജോസഫ് 25000/ രൂപയുടെ ചെക്കും സാറിന് കൈമാറി. സ്ഥലത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ളവരായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പര്‍ ലില്ലിഗോപാലകൃഷ്ണന്‍, സ്വപ്തന, നിഷ, ഫിലിപ്പ ഉമ്മന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എം.എസ്. സലാമത്ത് സ്വാഗതവും അഡ്വ. അനില്‍ബാബു നന്ദിയും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല