1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2016

റജി നന്തിക്കാട്ട്: പ്രമുഖരായ എഴുത്തുകാരുടെ കൃതികളോടൊപ്പം സര്‍ഗ്ഗധനരായ പ്രവാസിഎഴുത്തുകാരുടെയുംകൃതികള്‍ പ്രസിദ്ധീകരിക്കുക എിന്ന ലക്ഷ്യത്തോടെ ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പ്രസിദ്ധീകരണവിഭാഗം വെളിച്ചം പബ്ലിക്കേഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

യുകെയിലെഅറിയപ്പെടുന്ന എഴുത്തുകാരി സിസിലി ജോര്‍ജിന്റെ ചെറുകഥ സമാഹാരമായ’വേനല്‍മഴ’യാണ് ലണ്ടന്‍ മലയാളസാഹിത്യവേദി പ്രസിദ്ധീകരിച്ച പ്രഥമകൃതി.വേനല്‍മഴയുടെ പ്രകാശന കര്‍മ്മം മാര്‍ച്ച് 26 ശനിയാഴ്ച വൈകുേന്നരം നാലുമണിക്ക ്‌ലണ്ടനിലെ മാനര്‍പാര്‍ക്കിലെഎം.എ.യുകെഓഡിറ്റോറിയത്തില്‍ നടന്നു. സാഹിത്യവേദി കോഡിനേറ്റര്‍ റജി നന്തിക്കാട്ട്

അധ്യക്ഷതവഹിച്ച യോഗത്തില്‍ പ്രമുഖസാഹിത്യകാരന്‍ കാരൂര്‍ സോമന്‍ കേരളലിങ്ക് പത്രാധിപര്‍ ഫിലിപ്പ് ഏബ്രഹാമിന് വേനല്‍മഴയുടെ കോപ്പി നല്‍കികൊണ്ട ്പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. യോഗത്തില്‍ കലാസാംസ്‌കാരികസാഹിത്യരംഗത്തെ പ്രമുഖരായ കമല മീര, മുരളി മുകുന്ദന്‍, സുഭാഷിണി എന്നിവര്‍ആശംസകള്‍ നേര്‍ന്നു.

മറുപടി പ്രസംഗത്തില്‍ സിസിലി ജോര്‍ജ്ജ്തന്റെ രചനാനുഭവങ്ങള്‍ പങ്കുവെച്ചു. പ്രകാശനകര്‍മ്മം നടത്തിക്കൊണ്ട് കാരൂര്‍സോമന്‍ നടത്തിയ പ്രസംഗത്തില്‍ ലണ്ടന്‍ മലയാളസാഹിത്യവേദിയുടെ പുതിയസംരംഭമായ വെളിച്ചം പബ്ലിക്കേഷന്‍സിലൂടെ കഴിഞ്ഞ 40 വര്‍ഷമായ പ്രവാസിഎഴുത്തുകാരെ ചൂഷണംചെയ്യുന്ന ചെറുകിട പ്രസാധകരില്‍ നിന്നുംഎഴുത്തുകാര്‍ക്ക് മോചനം ഉണ്ടാകട്ടെ എന്നാശംസിച്ചു. ഫിലിപ്പ് ഏബ്രഹാമും സാഹിത്യവേദിയുടെ പുതിയസംരംഭത്തെ പ്രകീര്‍ത്തിച്ചു.

സാഹിത്യവേദിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്: 07852437505

londonmalayalasahithyavedi@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.