1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2015

രാജി ഫിലിപ് തോമസ്: ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ യുകെയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിയമപരമായ അവകാശങ്ങളും സംരക്ഷണങ്ങളും എന്ന വിഷയത്തില്‍ പ്രമുഖ നിയമജ്ഞനും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് നേതാവുമായ ബൈജു വര്‍ക്കി തിട്ടാല നടത്തിയ സെമിനാര്‍ വിജയകരമായി നടന്നു. 2015 ഒക്ടോബര്‍ 25 ന് വൈകുന്നേരം 5 മണിക്ക് എന്‍ഫീല്‍ഡിലെ സെന്റ് ലൂക്ക്‌സ് ചര്‍ച്ച് ഹാളില്‍ നടന്ന സെമിനാറിന് ആതിഥേയത്വം വഹിച്ചത് എന്‍ഫീല്‍ഡ് മലയാളി അസോസിയേനായിരുന്നു. ലണ്ടന്‍ മലയാള സാഹിത്യ വേദി കോഓര്‍ഡിനേറ്റര്‍ റജി നന്തിക്കാട്ട് ബൈജു വര്‍ക്കിയെ സദസിന് പരിചയപ്പെടുത്തി.

സെമിനാര്‍ നയിച്ച് കൊണ്ട് തൊഴില്‍ കെട്ടിടം കുട്ടികളോട് ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട നിയമപരമായ അവകാശങ്ങളെയും സംരക്ഷണങ്ങളെയും കുറിച്ച് ബൈജു വര്‍ക്കി തിട്ടാല വളരെ ആധികാരികമായി സംസാരിച്ചപ്പോള്‍ സദസിലെ ഓരോ അംഗങ്ങളും സംശയങ്ങള ഉന്നയിക്കുകയും അതിനെല്ലാം വളരെ തന്മയത്വത്തോടെ മറുപടി പറഞ്ഞതും ശ്രദ്ധേയമായിരുന്നു. പല സെമിനാറുകളില്‍ നിന്നും വിഭിന്നമായി സദസിന്റെ പങ്കാളിത്തം സെമിനാറിന് അനുവദിച്ച സമയത്തേക്കാള്‍ കൂടുതല്‍ വേണ്ടി വന്നു.

സെമിനാര്‍ അവസാനിച്ചപ്പോഴും പല അംഗങ്ങളും സംശയ ദുരീകരണത്തിനായി ബൈജു വര്‍ക്കിയെ സമീപിക്കുന്നുണ്ടായിരുന്നു. എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കൃതജ്ഞത രേഖപ്പെടുത്തി.

നിയമത്തില്‍ ബിരുദവും തൊഴില്‍ നിയമത്തില്‍ ബിരുദാനനന്തര ബിരുദവും ഉള്ള ബൈജു വര്‍ക്കി തിട്ടാല ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നാഷണല്‍ എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി മെമ്പറുമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.