ലണ്ടന്‍ മലയാള സാഹിത്യവേദി 2010 ല്‍ നടത്തിയ സാഹിത്യ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജൂണ്‍ 25ന് നടക്കും. ഈസ്റ്റ്ഹാമിലെ ബോളിയന്‍ തിയേറ്ററില്‍ വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന യോഗത്തില്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ റെജി നന്തിക്കാട്ട് അധ്യക്ഷത വഹിക്കും. ചെറുകഥ മത്സരത്തില്‍ വിജയികളായ ജോസ് ആന്റണി, ജോഷി പുലികൂട്ടില്‍ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ ഏറ്റുവാങ്ങും. യോഗത്തില്‍ ശശി.എസ്.കുളമട, വക്കം ടി.സുരേഷ് കുമാര്‍ തുടങ്ങിയവര്‍ കവിതകള്‍ ആലപിക്കും. മലയാളി അസോസ്സിയേഷന് ഓഫ് ദ യു.കെ. ജനറല്‍ സെക്രട്ടറി ഫ്രാന്‍സിസ് ആബിലിയോസ് മുഖ്യ പ്രഭാഷണം നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല