മോര്‍ തോമ്മാശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ലണ്ടന്‍, സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയിലെ പ്രധാന പെരുന്നാളായ വിശുദ്ധ തോമ്മാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാള്‍, 2011ജൂലൈ 2, 3 ശനി, ഞായര്‍ തിയതികളില്‍ പരി. സഭയുടെ അനുഗ്രഹീത വാഗ്മിയും ധ്യാന ഗുരുവും മലബാര്‍ ഭദ്രാസനാധിപനും, തൂത്തുട്ടിയിലും അമ്പലവയലിലുമുള്ള മോര്‍ ഗ്രിഗോറിയന്‍ ധ്യാനകേന്ദ്രങ്ങളുടെ ഡയറക്ടറുമായ, അഭിവന്ദ്യ സഖറിയാസ് മാര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്തായുടെ മഹനീയ കാര്‍മീകത്വത്തില്‍ ഏറ്റവും ഭംഗിയായി ആഘോഷിക്കുവാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.
ജൂലൈ 2 നു വെള്ളിയാഴ്ച്ച വൈകിട്ട് 6.00 നു സന്ധ്യാപ്രാര്‍ത്ഥന വചന ശിശ്രൂഷയും ശേഷം ഭക്തസംഘടനകളുടെ വാര്‍ഷികവും, സണ്ഡേസ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും ക്രമീകരിച്ചിരിക്കുന്നു.
ജൂലൈ 3 ഞായാഴ്ച രാവിലെ 09.15 നു അഭി. തിരുമേനിക്കു സ്വീകരണവും തുടര്‍ന്നു പ്രഭാത പ്രാര്‍ത്ഥനയും വി. കുര്‍ബ്ബാനയും, പ്രത്യേക മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, അനുഗ്രഹപ്രഭാഷണവും, ശേഷം റാസ, ആശീര്‍വാദം, നേര്‍ച്ച തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു.
വിശ്വാസികളേവരും പ്രാര്‍ത്ഥനയോടെ വി. കുര്‍ബ്ബാനയിലും പെരുന്നാള്‍ ചടങ്ങുകളിലും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി, വികാരി ഫാ. രാജു ചെറുവിള്ളി. ടെലി .07946557954.
സെക്രട്ടറി. തോമസ്സ് മാത്യു ടെലി. 07738763579
ട്രഷ്രറാര്‍, ജോണ്‍ വര്‍ക്കി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല