എ. പി. രാധാകൃഷ്ണന്‍:ശുദ്ധ സംഗീതത്തിന്റെ ആരാധകര്‍ക്ക് എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരായിരം രാഗമാലികകള്‍ തീര്‍ക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ വര്‍ഷത്തെ ഏകാദശി സംഗീതോത്സവം നവംബര്‍ 28 നു ശനിയാഴ്ച ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് നടത്തപെടും. കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും സംഗീതോത്സവം അതിഗംഭീരമായി നടത്താനുള്ള എല്ലാ തയാറെടുപ്പുകളും ലണ്ടന്‍ ഹിന്ദു ഐക്യവേദി തുടങ്ങി കഴിഞ്ഞു.
കുട്ടികളും മുതിര്‍ന്നവരുമായി അനേകം പേര്‍ ഗാനാര്‍ച്ചനക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരും. കര്‍ണാടക സ്വദേശി അരുണ്‍ ജാതവേധം ആണ് ഇത്തവണത്തെ പ്രത്യേക കച്ചേരി അവതരിപ്പിക്കുന്നത്. പ്രശസ്ത ഗുരു ആര്‍.കെ. പത്മനാഭയുടെ ശിഷ്യരില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ഗായകനാണ് ശ്രീ അരുണ്‍. ബാംഗ്ലൂര്‍ ഗാന സമാജം, ബാംഗ്ലൂര്‍ ഇസ്‌കോണ്‍ ക്ഷേത്രം, ഉടുപി ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ചിപുരം കാമാക്ഷി അമ്മന്‍ ക്ഷേത്രം തുടങ്ങി ഇന്ത്യയിലെ നിരവധി ധന്യമായ വേദികളില്‍ കച്ചേരികള്‍ അവതരിപിച്ചിട്ടുള്ള പ്രതിഭാശാലിയായ വാഗേയകാരനാണ് അരുണ്‍. ക്ഷേത്രങ്ങള്‍ കൂടാതെ മൈസൂര്‍ രാജകൊട്ടാരത്തിലും ഗാനാര്‍ചന നടത്തി പ്രസിദ്ധി നേടിയിട്ടുള്ള അരുണ്‍ ജാതവേധതിന്റെ ലണ്ടന്‍ ഹിന്ദു ഐക്യവേദി കച്ചേരി അവിസ്മരണീയം ആകും എന്ന കാര്യത്തില്‍ സംശയം ഇല്ല.
കഴിഞ്ഞ പ്രാവശ്യം സംഗീതോത്സവത്തിന് നേതൃത്വം നല്കുകയും അപേക്ഷകരില്‍ നിന്നും പങ്കെടുകേണ്ടവരെ തിരഞ്ഞെടുക്കുകയും ചെയ്ത പ്രസിദ്ധ വയലിന്‍ വിദ്വാന്‍ ദുരൈ ബാലസുബ്രമണ്യന്‍ മികച്ച രീതിയില്‍ തന്നെ ഇത്തവണയും സംഗീതോത്സവം ഒരുക്കും. സംഗീതോത്സവത്തില്‍ പങ്കെടുത്തുകൊണ്ട് പ്രധാന കച്ചേരി നടത്തുന്ന കലാകാരന്മാരുടെ വിശദവിവരങ്ങള്‍ എത്രയും നേരത്തെ പ്രസിദ്ധികരിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വേദിയുടെ വിലാസം: West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല