1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2015

എ. പി. രാധാകൃഷ്ണന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദി ഗുരുവായൂര്‍ ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി എല്ലാവര്‍ഷവും നടത്തുന്ന ഏകാദശി സംഗീതോത്സവത്തിന് ഇനി ഏതാനും മണികൂറുകള്‍ മാത്രം. ശുദ്ധ സംഗീതത്തെ സ്‌നേഹിക്കുന്ന ഏവര്‍ക്കും യു കെ യില്‍ ലഭിക്കുന്ന അപ്പൂര്‍വ അവസരം. കഴിഞ്ഞ തവണത്തെ പോലെ ഒന്നിനൊന്നു മികച്ച കലാകാരന്മാരെ അണിനിരത്തി സംഗീതോത്സവം അതിഗംഭീരമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. പ്രശസ്ത വയലിന്‍ വിദ്വാന്‍ ദുരൈ ബാലസുബ്രമാന്യന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുകപെട്ട കലാ പ്രതിഭകള്‍ ശനിയാഴ്ച വൈകീട്ട് 5 മണിമുതല്‍ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ നെ സംഗീത മുഖരിതമാക്കും. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുക്യത്തില്‍ ആരംഭം കുറിക്കുന്ന കുട്ടികളുടെ ഭജന സംഘത്തിന്റെ ആദ്യ ഭജനയുടെ അരങ്ങേറ്റവും സംഗീതോത്സവത്തില്‍ നടക്കും. ഋഗ്വേദത്തിലെ ഗണേശ സ്തുതിയോടെയാണ് കുട്ടികളുടെ ഭജന ശുഭാരംഭം കുറിക്കുക.

മികച്ച കലാകാരന്മാരുടെ ഒരു നീണ്ട നിര തന്നെ പകമേളം ഒരുക്കാന്‍ തയാറായി കഴിഞ്ഞു. പ്രധാനമായും മൃദംഗവും വയലിനും ആണ് പകമേളം, വയലിന്‍ വിദ്വാന്‍ ദുരൈ ബാലസുബ്രമാന്യന്റെ നേതൃത്വത്തില്‍ വയലിനും കലൈമാമണി സേലം എസ് പത്മനാഭന്റെ നേതൃത്വത്തില്‍ മൃദംഗവും സംഗീതത്തിന്റെ ലയസാഗരം തീര്‍ക്കും. ഇരുവരെയും കൂടാതെ, ദുരൈ പ്രവീണ്‍കുമാര്‍, യുര്‍തന്‍ ശിവദാസ്, ഹരിശന്‍ മോഹനരാജ തുടങ്ങി ഒരു പിടി കലാകാരന്മാര്‍ പകമേളം തീര്‍ക്കാന്‍ ഉണ്ടാകും. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി കലാപ്രേമികള്‍ സംഗീതോത്സവം ആസ്വദിക്കാന്‍ ക്രോയ്ടനില്‍ എത്തിച്ചേരും. പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ കൃത്യ സമയത്ത് തന്നെ എത്തിച്ചേരുവാന്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. ഏകാദശി പ്രമാണിച്ച് ഭഗവാനു പ്രത്യേക പൂജ, ദീപാലങ്കാരം, ദീപാരാധന, വിപുലമായ അന്നദാനം എന്നിവയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

വേദിയുടെ വിലാസം: West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.