1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2016

എ. പി. രാധാകൃഷ്ണന്‍: കുംഭമാസം; പൂരങ്ങളും കെട്ടുകാഴ്ചകളും ആയി കേരളം മുഴുവന്‍ ആഘോഷങ്ങളാല്‍ മുഴുകുന്ന മലയാളമാസം. പരമ പവിത്രമായി ലോകം ആചരിക്കുന്ന ശിവരാത്രി വരവായി. ശിവരാത്രി ഗംഭീരമായി ആഘോഷിക്കാന്‍ വിവിധ പരിപാടികളുമായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയും തയാറെടുക്കുന്നു. ഭഗവാന്‍ ശ്രീ പരമേശ്വരന് നൃത്ത പുഷ്പാഞ്ജലി ഒരുക്കുന്ന ശിവരാത്രി നൃത്തോല്‍സവത്തിനു ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഈ വരുന്ന ഫെബ്രുവരി 27 ശനിയാഴ്ച പതിവ് വേദിയായ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ വെച്ച് വൈകീട്ട് 4.30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ പ്രതിഭകള്‍ ഇത്തവണ നൃത്തോല്‍സവത്തില്‍ പങ്കെടുത്തു പരിപാടികള്‍ അവതരിപ്പിക്കും. കഴിഞ്ഞ പ്രവശ്യത്തില്‍ നിന്നും വ്യതസ്തമായി വ്യക്തിഗത ഇനങ്ങള്‍ കൂടാതെ സംഘമായും നൃത്ത അവതരണം ഉണ്ടായിരിക്കും.

യു കെ യിലെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ ആണ് നൃത്തോല്‍സവത്തില്‍ പരിപാടികള്‍ അവതരിപ്പിക്കുക. ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ ഉപഹാര്‍ എന്ന പേരില്‍ നൃത്ത വിദ്യാലയം നടത്തുന്ന പ്രശസ്ത നര്‍ത്തകി ശ്രീമതി ശാലിനി ശിവശങ്കരിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം മികച്ച കലാകാരികള്‍ അവരുടെ കലാപാടവം ഭഗവാനു മുന്നില്‍ സമര്‍പ്പിക്കും. നൃത്തം ജീവിത തപസായി അനുഷ്ടിക്കുന്ന ശാലിനി ശിവശങ്കര്‍ മികച്ച ഒരു കലാകാരിയും നൃത്ത അധ്യാപികയും ആണ്. പരിപാടികളുടെ വിശദമായ സമയക്രമം അടുത്ത ആഴ്ച പ്രസിധികരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ പ്രത്യേകം അഭ്യര്തിച്ചു.

വേദിയുടെ വിലാസം: West Thornton Communtiy Cetnre, 735 London Road, Thornton Heath, Croydon CR7 6AU

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 07828137478, 07932635935
ഇമെയില്‍: londonhinduaikyavedi@gmail.com
ഫേസ്ബുക്ക്: facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.