ലിബിയയുടെ ഭരണാധികാരി മുവാമര്‍ ഗദ്ദാഫിയുടെ മകന്‍ സയ്ഫ് അല്‍ ഇസ്ലാം ഗദ്ദാഫി പിഎച്ച്ഡിക്കു സമര്‍പ്പിച്ച പ്രബന്ധം കോപ്പിയടിച്ചതാണെന്നു റിപ്പോര്‍ട്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് എകണോമിക്‌സ് (എല്‍എസ്ഇ) ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞുവെന്നും റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നു എല്‍എസ്ഇ വക്താവ് വ്യക്തമാക്കി.
രണ്ട് ആരോപണങ്ങളാണ് പ്രധാനമായും സയ്ഫിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇയാള്‍ മറ്റാരെയോ കൊണ്ട് പ്രബന്ധം എഴുതിപ്പിച്ചതാവാം എന്നതാണ് ഒന്ന്, അല്ലെങ്കില്‍ മറ്റെവിടെയോ നിന്ന് കോപ്പയടിച്ചതാവാം എന്നതാണ് രണ്ടാമത്തെ ആരോപണം. ഇന്ത്യക്കാരനായ LCE പ്രഫസര്‍ മേഘാനന്ദ് ദേശായിയാണത്രേ ഇയാളുടെ പിഎച്ച്ഡി പ്രബന്ധം പരിശോധിച്ചത്്. പ്രബന്ധം സയ്ഫിന്റെ സ്വന്തമല്ലെന്ന വാര്‍ത്ത വന്നതോടെ മേഘാനന്ദും നാണക്കേടിലായിരിക്കുകയാണ്.
ഇതിനിടെ ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തിക വിദഗ്ധന്‍ തന്റെ പ്രബന്ധം പരിശോധിച്ചിരുന്നുവെന്നും വേണ്ട തിരുത്തലുകള്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും സയ്ഫ് പറഞ്ഞു.ഡോക്ടറേറ്റിനുള്ള പ്രബന്ധം കോപ്പിയടിച്ചുവെന്ന വിവാദത്തില്‍പ്പെട്ട ജര്‍മന്‍ മന്ത്രി കാള്‍ തിയഡോര്‍ ഗുട്ടന്‍ബര്‍ഗ് കഴിഞ്ഞ ദിവസമാണ് രാജിവച്ചത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല