ഇസ്‌ലാബാദ്: ഉസാമ ലാദന്‍ കൊല്ലപ്പെട്ട അബോട്ടാബാദിലെ വസതിയില്‍ നിന്നും ലഭിച്ച മൊബൈലില്‍ നിന്നും പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗവുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതായി റിപ്പോര്‍ട്ട്. ലാദന്‍ കൊല്ലപ്പെട്ടശേഷം അബോട്ടാബാദിലെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് ഈ മൊബൈല്‍ ലഭിച്ചത്. ഹര്‍ക്കത്ത്- ഉല്‍ മുജാഹീദീന്‍ എന്ന സംഘടനയുടെ സഹായത്തോടെയാണ് ലാദന്‍ പാക്കിസ്ഥാനുമായി ബന്ധം സ്ഥാപിച്ചതെന്നും യു.എസ് അധികൃതരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹര്‍ക്കത്തിന് ബുദ്ധി ഉപദേശിച്ചു നല്‍കുന്ന പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം 20 വര്‍ഷമായി സംഘടനയ്ക്ക് അവിടെ പ്രവര്‍ത്തിക്കാനുള്ള സൗകര്യങ്ങളും നല്‍കിവരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ലാദനൊപ്പം കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ ദൂതന്റേതാണ് ഈ മൊബൈല്‍ ഫോണ്‍. ഈ ഫോണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി ഹര്‍ക്കത്ത് നേതാക്കള്‍ പല തവണ ബന്ധപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതായി ഒരു മുതിര്‍ന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ ഈ കൂടിക്കാഴ്ചകള്‍ക്ക് ലാദന്റെ സംരക്ഷണവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നും അതിനാല്‍ പാക്കിസ്ഥാന്‍ ചാര സംഘടന ലാദനെ സംരക്ഷിച്ചു എന്നതിന് തെളിവാകുന്നില്ലെന്നും ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യു.എസ് നാവിക സേനയായ സീല്‍ വളരെ രഹസ്യമായാണ് റെയ്ഡ് നടത്തിയിരുന്നത്. റെയ്ഡ് അവസാനിച്ചശേഷം മാത്രമാണ് പാക്കിസ്ഥാനെ ഇക്കാര്യം അറിയിച്ചതും. ഇത് പാക്കിസ്ഥാന്‍ സായുധ സേനയും യു.എസ് സൈന്യവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല