വാഷിംങ്ടണ്‍: സി.ഐ.എയുമായുണ്ടായ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട അല്‍ ഖയിദ ഭീകരന്‍ ഉസാമ ബിന്‍ലാദന്റെ മൃതശരീരം കടലില്‍ ഒഴുക്കിയതായി റിപ്പോര്‍ട്ട്. ഒരു യു.എസ് ഉദ്യോഗസ്ഥനാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ലാദന്‍ കൊല്ലപ്പെട്ടശേഷം അദ്ദേഹത്തിന്റെ ശവസംസ്‌കാരം 24 മണിക്കൂറിനുള്ളില്‍ ഇസ്‌ലാമിക ആചാരപ്രകാരം നടത്താനായിരുന്നു യു.എസ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. എന്നാല്‍ ലാദന്റെ ലാദന്റെ മൃതദേഹ അവശിഷ്ടങ്ങളോ മറ്റ് സാമഗ്രികളോ ഏറ്റെടുക്കാന്‍ ആരും രംഗത്തുവരില്ലാ എന്നതിനാലാണ് മൃതദേഹം കടലില്‍ തന്നെ സംസരിച്ചതെന്നാണ് യു.എസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ എവിടെ, എപ്പോള്‍ മൃതദേഹം സംസ്‌കരിച്ചുവെന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ യു.എസ് തയ്യാറായിട്ടില്ല.
അതേസമയം ലാദന്റെ ഭൗതിക ശരീരം ഇസ് ലാമിക ആചാരപ്രകാരം സംസ്‌കരിച്ചതായി യു.എസ് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. ഇസ് ലാമിക ആചാരപ്രകാരം ആദ്യം മൃതദേഹം കഴുകി വൃത്തിയാക്കിയശേഷം വെള്ള തുണിയില്‍ പൊതിഞ്ഞാണ് സംസ്‌കരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല