അല്‍ഖയിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ വധം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ലൈവ് ആയികണ്ടു. ഏറെക്കാലം അമേരിക്കയെ വിറപ്പിച്ച ലാദനെ സ്വന്തം സൈനികര്‍ വെടിവെച്ചിടുന്ന കാഴ്ച്ചയാണ് ഒബാമ ലൈവായി കണ്ടത്.
യു.എസ് നേവി സീലിന്റെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറയാണ് ദൃശ്യങ്ങള്‍ ലൈവ് ആയികാണാന്‍ ഒബാമയെ സഹായിച്ചത്. ആദ്യം ലാദനെ വെടിവെച്ചിട്ടെങ്കിലും മരിച്ചെന്ന് ഉറപ്പുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ലാദന്റെ നെഞ്ചില്‍ വെടിയുതിര്‍ത്ത് മരണം ഉറപ്പുവരുത്തുകയായിരുന്നു. ഉപഗ്രഹം വഴിയായിരുന്നു വീഡിയോ ഒബാമയ്ക്ക് മുന്നിലെത്തിയത്. ലാദന്റെ കൂടെയുണ്ടായിരുന്ന സ്ത്രീ ലാദന് മുന്നില്‍നിന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ എ.കെ 47 ല്‍നിന്നുള്ള വെടിയുണ്ടകള്‍ ഇവരുടെ നെഞ്ചകം തകര്‍ക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
കൂടെയുണ്ടായിരുന്ന മൂന്നുപേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതില്‍ ലാദന്റെ മകനും ഉള്‍പ്പെടുന്നു. തുടര്‍ന്ന് ലാദന്റെ മൃതദേഹം കടലില്‍ സംസ്‌കരിക്കുകയായിരുന്നു. ലാദന്റെ മരണം ലോകസമാധാനത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് ഒബാമ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സൈനികവൃത്തങ്ങള്‍ക്ക് ഇപ്പോഴും ആശങ്കയാണുള്ളത്. ലാദന്റെ കൊലപാതകത്തില്‍ തീവ്രവാദസംഘടനകള്‍ തിരിച്ചടിക്കുമെന്ന് തന്നെയാണ് സുരക്ഷാഏജന്‍സികള്‍ ഇപ്പോഴും കരുതുന്നത്.
അതിനിടെ പുതിയ സംഭവവികാസങ്ങള്‍ അമേരിക്കയുമായുള്ള പാക്കിസ്ഥാന്റെ ബന്ധത്തെ എങ്ങിനെ ബാധിക്കുമെന്നത് വ്യക്തമല്ല. ലാദന്‍ പാക് മണ്ണിലെത്തിയിട്ടും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കാതിരുന്നത് കനത്ത തിരിച്ചടിയാണ്. ലാദനെ പിടിച്ചാല്‍ യൂറോപ്പില്‍ ആണവാക്രമണം നടത്തുമെന്ന് നേരത്തേ ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ പ്രമുഖ ലോകനേതാക്കളെല്ലാം ലാദന്റെ വധത്തില്‍ സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല