ലാദന്‍ മരിച്ചുവെന്ന് അമേരിക്ക അവകാശപ്പെടുന്നു. എന്നാള്‍ ഫോട്ടോ കിട്ടാത്തിടത്തോളം കാലം ഇത് വിശ്വസിക്കാനാവില്ലെന്ന് ചിലര്‍. എന്തായാലും ധാരാളം കെട്ടുകഥകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അവയില്‍ ചിലത്.
1. ലാദന്‍ മരിച്ചിട്ടില്ലെന്നാണ് പലരും ഇപ്പോഴും വിശ്വസിക്കുന്നത്. ലാദനെ കൊന്നുവെന്ന് പറയുന്നതല്ലാതെ അത് തെളിയിക്കാന്‍ പറ്റിയ ഒരു സാധനവും അമേരിക്കയുടെ കൈവശമില്ലെന്നും അതുകൊണ്ടുതന്നെ ലാദന്‍ മരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
2. എന്നാല്‍ ലാദന്‍ ഇതിനകംതന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു എന്നാണ് മറ്റൊരുകൂട്ടര്‍ വാദിക്കുന്നത്. എന്നാല്‍ അമേരിക്ക പിടികൂടി ഇല്ലാതാക്കുന്നതിന് മുമ്പേ ലാദന്‍ മരിച്ചിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
3. അതിനിടെ ലാദനെ ജീവനോടെ പിടിച്ചുവെച്ചിരിക്കുകയാണെന്നും കെട്ടുകഥകള്‍ പ്രചരിക്കുന്നുണ്ട്. ഫോക്‌സ് ന്യൂസ് ടോക് ഷോയുടെ അവതാരകനായ ഗ്ലെന്‍ ബെക്കാണ് ഇത്തരമൊരു വാദം അവതരിപ്പിച്ചിട്ടുള്ളത്.
4. ആണവ ബോംബ് എവിടെയാണ് സ്ഥാപിച്ചത് എന്നകാര്യം ലാദന് വ്യക്തമായി അറിയാമെന്നും ഇത് പുറത്തുപറയാതിരിക്കാന്‍ ലാദനെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് ഗ്ലെന്‍ ബെക്കിന്റെ മറ്റൊരു വാദം.
5. എന്നാല്‍ ലാദന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ മരിച്ചുവെന്നും അദ്ദേഹത്തിന്റെ ശരീരം ഐസില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണെന്നും യു.എസ് റേജിയോ പരിപാടിയുടെ അവതാരകനായ അലക്‌സ് ജോണ്‍ പറയുന്നു.
6. അബോട്ടാബാദില്‍ ലാദനെ തുരത്താന്‍ സഹായിച്ചത് പാക്കിസ്ഥാനാണെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക പെട്ടെന്ന് മടങ്ങണമെന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്‍ ഈ നീക്കം നടത്തിയതെന്നും മാഗീസ് ഫാം എന്ന വെബ്‌സൈറ്റ് പറയുന്നു.
7. എന്നാല്‍ പാക്കിസ്ഥാനില്‍ ആക്രമണം നടത്താന്‍ അമേരിക്ക തന്നെ നടത്തിയ പരിപാടിയായിരുന്നു ലാദനെതിരായ ആക്രമണമെന്നാണ് പുതിയ വാദം. ഡേവിഡ് ഐക്ക് ആണ് ഈ വാദം ഉന്നയിച്ചിട്ടുള്ളത്.
8. തിരഞ്ഞെടുപ്പില്‍ ഒബാമയുടെ ജനപ്രീതി വര്‍ധിപ്പിക്കാനായിട്ടാണ് ലാദനെ കൊന്നതെന്നാണ് അമേരിക്കന്‍ ബ്ലോഗര്‍മാരുടെ നിഗമനം. ഒബാമയുടെ പല നയങ്ങള്‍ക്കും തിരിച്ചടി നേരിട്ട ഘട്ടത്തിലാണ് ലാദന്റെ കൊലപാതകം നടന്നിരിക്കുന്നത്.
9. അദ്ദേഹത്തെ കൊലപ്പെടുത്തിയെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.
10. രാജകീയ വിവാഹത്തിന് തടസമുണ്ടാകാതിരിക്കാനാണ് ലാദന്റെ വധം നീട്ടിവെച്ചതെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
11. ദൗത്യം പൂര്‍ത്തിയായെന്ന് ബുഷ് പ്രഖ്യാപിച്ച് എട്ടുവര്‍ഷം കഴിഞ്ഞതിനുശേഷമാണ് ബിന്‍ ലാദന്റെ വധവുമുണ്ടായിരിക്കുന്നത്. ഹിറ്റ്‌ലര്‍ മരിച്ചുവെന്ന് ലോകമറിഞ്ഞ് 66 വര്‍ഷവും 6 മണിക്കൂറുമായതിന് ശേഷമാണ് ലാദന്റെ വധം വന്നതെന്നും പലരും വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല