പുതിയ ലാദന്‍ വീഡിയൊകള്‍ അമേരിക്ക പുറത്തിറക്കി. പാകിസ്ഥാനിലെ ആബട്ടാബാദില്‍ ലാദനെ കൊല്ലാനായി നടത്തിയ ആക്രമത്തിന് ശേഷം കെട്ടിടത്തില്‍ നിന്ന് പിടിച്ചെടുത്ത വീഡിയൊകളാണ് പുറത്തായത്. അഞ്ച് വീഡിയൊകളാണ് അമേരിക്ക പുറത്ത് വിട്ടത്.
ആബട്ടാബാദിലെ വീട്ടിലിരുന്ന് ഒരു അറബി ചാനലില്‍ ലാദനെക്കുറിച്ച് തന്നെ വന്ന ഒരു പരിപാടി ലാദന്‍ വീക്ഷിയ്ക്കുന്നതിന്റെ വീഡിയൊ ചിത്രങ്ങളാണ് അമേരിക്ക പുറത്ത് വിട്ടത്. അമേരിക്കയ്ക്കുള്ള വീഡിയൊ സന്ദേശം ചിത്രീകരിയ്ക്കുന്നതാണ് മറ്റൊരു വീഡിയൊ. പാകിസ്ഥാനിലെ വീട്ടിലിരുന്നും ലാദന്‍ അല്‍ ക്വയ്ദയുടെ പ്രവര്‍ത്തനം നിയന്ത്രിയ്ക്കുന്നതില്‍ നിര്‍ണയകമായ പങ്ക് വഹിയ്ക്കുന്നുണ്ടായിരുന്നെന്നാണ് അമേരിക്ക പറയുന്നത്.
വെളുത്ത തൊപ്പിയും ഉടുപ്പും സുവര്‍ണ ഗൗണും ധരിച്ച ലാദന്റെ ചിത്രമാണ് ആദ്യ വീഡിയൊയില്‍. ക്യാമറയില്‍ നോക്കി ലാദന്‍ സംസാരിയ്ക്കുന്നുണ്ട്. ഈ വീഡിയൊയിലെ ശബ്ദം മാച്ച് കളഞ്ഞ ശേഷമാണ് യുഎസ് ഇത് പുറത്തിറക്കിയത്. അമേരിക്കയ്ക്കുള്ള സന്ദേശം വീഡിയൊയിലാക്കുന്നതിന്റെ റിഹേഴ്സല്‍ വീഡിയൊകളാണ് മറ്റ് മൂന്നെണ്ണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല