ലണ്ടന്‍: ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്ര്യൂ ലാന്‍സ്‌ലിയുടെ എന്‍.എച്ച്.എസ് പരിഷ്‌കാരങ്ങള്‍ക്കെതിരെ 99% നഴ്‌സുമാരുടെ അവിശ്വാസവോട്ട്. ഇതേ തുടര്‍ന്ന് ലാന്‍സ്‌ലി നഴ്‌സുമാരോട് മാപ്പുപറഞ്ഞു.
റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിലെ പ്രതിനിധികളില്‍ 99% പേരും ലാന്‍സ്‌ലിയുടെ പരിഷ്‌കാരങ്ങളെ എതിര്‍ത്തു. ഒരു മന്ത്രിയ്‌ക്കെതിരെ അവിശ്വാസം പാസാക്കുന്നത് ആദ്യമായാണ്.
ലാന്‍സ്‌ലി കൊണ്ടുവന്ന പ്രാഥമിക പരിചരണം ഒഴിവാക്കുക, എന്‍.എച്ച്.എസ് ഫണ്ട് ജിപിമാരുടെ നിയന്ത്രണത്തിലാക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം. ഇതിനു പുറമേ എന്‍.എച്ച്.എസ് ഓപ്പറേഷനുകളും ചികിത്സകളും സ്വകാര്യ സ്ഥാപനങ്ങളെക്കൊണ്ട് ചെയ്യിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു.
ഇത് മുന്‍നിര ഡോക്ടര്‍മാര്‍ക്കിടയിലും എം.പിമാര്‍ക്കിടയിലും കൂട്ടുകക്ഷി സര്‍ക്കാരിലും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ജിപിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഈ പരിഷ്‌കാരങ്ങള്‍ നഴ്‌സുമാരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും െ്രെപവറ്റ് കമ്പനികള്‍ നിര്‍ദേശിക്കുന്ന എന്‍.എച്ച്.എസ് ചികിത്സകളും ഓപ്പറേഷനുകളും തങ്ങളെ ഭീതിപ്പെടുത്തുന്നെന്നും നഴ്‌സുമാര്‍ അഭിപ്രായപ്പെട്ടു. ഇത് രോഗികളെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.
തിരഞ്ഞെടുക്കപ്പെട്ട നഴ്‌സുമാര്‍ മാത്രം പങ്കെടുക്കുന്ന ആര്‍.സി.എന്‍ കോണ്‍ഫറന്‍സിലും ലാന്‍സ്‌ലി കുറ്റസമ്മതം നടത്തി. ‘ ഞാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ നന്നായി ചര്‍ച്ചചെയ്യാതെയാണ് തീരുമാനിച്ചത്. അങ്ങനെ സംഭവിച്ചതില്‍ മാപ്പുചോദിക്കുന്നു. അവിശ്വാസ വോട്ട് നിങ്ങള്‍ എനിക്ക് തന്ന ശകാരമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.’ ലാന്‍സ് ലി പറഞ്ഞു. എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ ചെയ്യുന്നതുപോലെ ഔപചാരിക പ്രസംഗം നടത്താന്‍ ലാന്‍സ് ലി വിസമ്മതിച്ചു. തനിക്ക് ഇവരെ അഭിസംബോധന ചെയ്യാനുള്ള ഗഡ്‌സില്ലെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല