ലാറ്റ്‌വിയയില്‍ നിന്നും ഇടപാട് നടത്തുന്ന യൂറോപ്യന്‍ യൂണിയനു പുറത്തുള്ള എല്ലാവര്‍ക്കും ഇ.യു റസിഡന്‍സ് റൈറ്റ് നല്‍കുമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യല്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലാറ്റ്‌വിയ എസ്‌റ്റേസ്റ്റ് ഏജന്‍സിക്ക് ഇത് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തല്‍.
ഇതുപ്രകാരം 70,000 യൂറോ വിലവരുന്ന വസ്തുക്കള്‍ വാങ്ങുകയോ, അല്ലെങ്കില്‍ ബിസിനസിനുവേണ്ടി നിക്ഷേപിക്കുകയോ ചെയ്യുന്ന യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഏതൊരാള്‍ക്കും യൂറോപ്യന്‍ യൂണിയന്‍ റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
ലാറ്റ് വിയയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനാണ് ഈ പദ്ധതി. പ്രോപ്പേര്‍ട്ടി വാങ്ങുന്നവര്‍ക്ക് യൂറോപ്യന്‍ റെസിഡന്‍സി റൈറ്റും ബോണസായി ലഭിക്കും.
പുതിയ രീതി ക്രിമിനലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനിലേക്ക് വരാനുള്ള വഴിയൊരുക്കുമെന്നാണ് ഇതിന്റെ വിമര്‍ശകര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനിലേക്ക് ക്രിമിനലുകളുടെ വരവ് തടയാനായി യു.കെയും മറ്റ് രാജ്യങ്ങളും ലക്ഷങ്ങളാണ് ചിലവഴിക്കുന്നത്. എന്നാല്‍ ലാറ്റ് വിയ ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതോടുകൂടി എസ്‌റ്റേറ്റ് ഏജന്റുവഴി യൂറോപ്യന്‍ യൂണിയന്‍ പാസ്‌പോര്‍ട്ട് അനുവദിച്ചു നല്‍കും.
ലാറ്റ്‌വിയ റിയല്‍ എസ്‌റ്റേറ്റിന്റെ പുനര്‍ജന്മത്തിനു തന്നെ ഇത് വഴിതെളിയിക്കും. ‘ഒരു വര്‍ഷം മുന്‍പ് ഇവിടുത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖല പൂര്‍ണമായും നശിച്ചിരുന്നു. ഒരു തരത്തിലുള്ള കൈമാറ്റങ്ങളും അതിനുശേഷം നടന്നിട്ടില്ല. എന്നാല്‍ ഈ പ്രഖ്യാപനത്തോടെ നശിച്ച റിയല്‍എസ്‌റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വ് ലഭിച്ചിരിക്കുകയാണ്.’ കെട്ടിട മുതലാളി ക്രിസ്റ്റാപ്‌സ് ക്രിസ്‌റ്റോപാന്‍സ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല