ലണ്ടന്‍:യൂറോപ്പിലെ മലയാളികള്‍ക്കായി സൂപ്പര്‍താരം മോഹന്‍ലാലിന്റെ റണ്‍ ബേബി റണ്‍, ജനപ്രീയനായകന്‍ ദിലീപിന്റെ മിസ്റ്റര്‍ മരുമകന് എന്നീ ചിത്രങ്ങള്‍ യൂറോപ്പിലെ വിവിധകേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. അബര്ഡീന്, ഹാമില്ട്ടണ്, ലിസെസ്റ്റര്‍, ഓക്സ്ഫോര്‍ഡ്, ന്യൂകാസില്‍, റീഡിംഗ്, ഷെഫീല്‍ഡ്, പോര്‍ട്സ്മൗത്ത്, മാഞ്ചസ്റ്റര്‍, ബ്രിക്കന്‍ഹെഡ് എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.
ജോഷി സംവിധാനം ചെയ്ത റണ്‍ബേബി റണ്ണില്‍ ലാലിനെക്കൂടാതെ അമല പോള്‍, ബിജു മേനോന്, സിദ്ദിഖ് തുടങ്ങിയ താരനിരയാണ് പ്രത്യക്ഷപ്പെടുന്നത്. 23 ന് ഉച്ചയ്ക്ക് 2 മണിക്ക് അബര്‍ഡീനിലെ വ്യൂവിലാണ് ആദ്യപ്രദര്‍ശനം.(വിലാസം;Lighthouse Cinema, 10 Ship Row, Aberdeen, AB11 5BW). ഹാമില്‍ട്ടണില്‍ അന്നുവൈകുന്നേരം ആറിനാണ് പ്രദര്‍ശനം. പ്രദര്‍ശനവേദി: Palace Towers, Palace Grounds Road, Hamilton, ML3 6AD.
ലിസെസ്റ്ററിലും ന്യൂകാസിലിലും 23 നു വൈകുന്നേരം നാലിനാണ് റണ്‍ബേബി റണ്‍ പ്രദര്‍ശിപ്പിക്കുന്നത്. വേദി:Meridian Leisure Park, Lubbesthorpe Way, Braunstone, Leicester, LE19 1JZ. ന്യൂകാസിലെ പ്രദര്‍ശനവേദി:The Square, Market Arcade, High Street, Newcastle Under Lyme, ST5 1PT. ഇവിടുത്തെ പ്രദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ 020 3393 3373 എന്ന നമ്പറില്‍ ലഭിക്കും.
ഓക്സ്ഫോര്‍ഡില്‍ വൈകുന്നേരം നാലിനു Ozone Leisure Park, Grenoble Rd. Oxford, OX4 4XP ല്‍ പ്രദര്‍ശനം നടത്തും. വിശദവിവരങ്ങള്‍ക്ക്:020 3393 3373. റീഡിംഗില്‍ വൈകുന്നേരം അഞ്ചിനാണ് പ്രദര്‍ശനം. വേദി:The Oracle Centre, Off Mill Lane North, Reading, RG1 2AG. സെപ്റ്റംബര്‍ 23 നു വൈകുന്നേരം നാലുമണിക്കാണ് ഷെഫീല്‍ഡില്‍ പ്രദര്‍ശനം. വേദി: Meadowhall Centre, Sheffield, S9 1EP. ടിക്കറ്റിനും ബുക്കിംഗിനും 0871 2240 240, 020 3393 3373 Book Online At: www.myvue.com.
സന്ധ്യാമോഹന് സംവിധാനംചെയ്ത ദിലീപ് ചിത്രം മിസ്റ്റര്‍ മരുമകനില്‍ സനൂഷ, ഭാഗ്യരാജ്, കുശ്ബു, സുരാജ്് വെഞ്ഞാറമൂട്, സലിംകുമാര്‍, ഷീല തുടങ്ങിയവരാണ് കഥാപാത്രങ്ങള്‍. പോര്‍ട്സ്മൗത്തില്‍ 23 നു വൈകുന്നേരം നാലിനു ചിത്രംകാണാം. വേദി:Gunwharf Quays, Portsmouth, PO1 3TA. കൂടുതല്‍ വിവരങ്ങള്‍ക്ക്: 020 3393 3373.
ബ്രിക്കന്ഹെഡിലും അന്നേദിവസം നാലുമണിക്കാണ് പ്രദര്‍ശനം: വേദി:Europa Boulevard, Conway Park, Birkenhead, CH41 4PE. മാഞ്ചസ്റ്ററിലെ പ്രദര്ശനസമയത്തിനും മാറ്റമില്ല: വേദി:Lowry Outlet Mall, The Quays, Salford Quays, Salford, M50 3AH. ടിക്കറ്റുകള്‍ക്ക്:0871 2240 240 Book Online At: www.myvue.com.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല