1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2015

നടൻ മോഹൻലാലിന്റെ പേരിൽ ആരംഭിച്ച സംഗീത ബാന്റ് ലാലിസം പിരിച്ചു വിട്ടെന്നും ഇല്ലെന്നും വാർത്തകൾ. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ലാലിസം ബാന്റ് അവതരിപ്പിച്ച സംഗീത പരിപാടി ആസ്വാദകരുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു.

സോഷ്യൽ മീഡിയയിലാണ് ലാലിസത്തിനെതിരെ കളിയാക്കലുകളും വിമർശനങ്ങളും തകർത്തത്. ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിലെ പരിപാടി നിലവാരമില്ലാത്തതാണെന്ന് ആരോപണമുയർന്നു.

ഇന്ത്യയിലെ പ്രശസ്തരായ ഗായകർ അണിനിരന്ന പരിപാറ്റടിയിൽ അവതാരകനായി മോഹൻലാലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പാട്ടുകളുടെ തെരെഞ്ഞെടുപ്പിനേയും അവതരണത്തേയും സോഷ്യൽ മീഡിയയിൽ ആളുകൾ രൂക്ഷമായി വിമർശിക്കുകയായിരുന്നു. പാട്ടു പാടാനുള്ള മോഹൻലാലിന്റെ ശ്രമത്തേയും ചിലർ കളിയാക്കുകയുണ്ടായി.

ലാലിസം പിരിച്ചു വിട്ടുവെന്ന് കോർഡിനേറ്റർ രതീഷ് വേഗ അറിയിച്ചതായാണ് വാർത്ത വന്നത്. എന്നാൽ പിന്നീട് ഇത് തെറ്റാണെന്ന് രതീഷിന്റെ വിശദീകരണവും വന്നു. ഇന്നലെ ദേശിയ ഗെയിംസിൽ വേദിയിൽ അവതരിപ്പിച്ചത് ലാലിസത്തിന്റെ പരിപാടി അല്ലെന്ന് വിശദീകരണത്തിൽ പറയുന്നു.

സംഘാടനത്തിലെ പിഴവുകളും അപ്രതീക്ഷിത ജനക്കൂട്ടവുമാണ് പരിപാടി പരാജയപ്പെടാൻ കാരണമെന്നാണ് രതീഷിന്റെ നിലപാട്. നേരത്തെ ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ പരിപാടി അവതരിപ്പിക്കാൻ ലാലിസം രണ്ടു കോടി വാങ്ങിയത് വിവാദമായിരുന്നു. രണ്ടു കോടി പ്രതിഫലമല്ലെന്നും പരിപാടി നടത്താനുള്ള ചെലവാണെന്നും മോഹൻലാലും ലാലിസവും മറുപടി പറയുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.