തോമസുകുട്ടി ഫ്രാന്‍സിസ്: ലിവര്‍പൂള്‍: നൂറുകണക്കിന് കായിക പ്രേമികള്‍ക്ക് മുന്നില്‍ ആവേശോജ്ജ്വലമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചുകൊണ്ട് ലിംകയുടെ മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് പടിയിറക്കം.
കടന്നു പോയ പത്തു മണിക്കൂറുകളില്‍ യു കെയുടെ വിവിധ മേഘലകളില്‍ നിന്നെത്തിയ 72 ചുണക്കുട്ടന്മാര്‍ തലങ്ങും വിലങ്ങും വീശിയടിച്ച റാക്കറ്റുകള്‍ സമ്മാനിച്ചത് ആവേശ ഭരിതങ്ങളായ മുഹൂര്‍ത്തങ്ങളായിരുന്നു. 36 ടീമുകള്‍ 4 ഗ്രൂപുകളിലായി തിരിഞ്ഞുകൊണ്ട് നോക്കൗട്ട് റൗണ്ട്‌സ്, പ്രീ ക്വാര്‍ടര്‍, ക്വാര്‍ടര്‍ ഫൈനല്‍, സെമി ഫൈനല്‍ എന്നി കടുത്ത മത്സരങ്ങള്‍ കടന്ന് ലിംകയുടെ എവര്‍ റോളിംഗ് ട്രോഫിയില്‍ മുത്തമിടാന്‍ ഫൈനല്‍ റൗണ്ടും കടന്ന് വന്നപ്പോള്‍ ഒരു പകലിന് അന്തൃം കുറിക്കേണ്ടി വന്നു. ലിംകയുടെ കള്‍ച്ചറല്‍ പാര്‍ട്ട്ണര്‍ കൂടി ആയ ബ്രോഡ്ഗ്രീന്‍ ഇന്റെര്‍നാഷ്‌നല്‍ സ്‌കൂളിന്റെ വിശാലമായ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഫൈനല്‍ മത്സരത്തിന്റെ ഊഴം അടുത്തപ്പോള്‍ കടന്നു പോയ രണ്ടു വര്‍ഷത്തേയും ജേതാക്കളായ ലണ്ടനില്‍ നിന്നുള്ള റാമിന്റെയും ലെനിന്റെയും മേലായിരുന്നു ഏവരുടെയും കണ്ണുകള്‍. എന്നാല്‍ അപ്രതീക്ഷിതമായ തിരിച്ചടികള്‍ കടുത്ത മത്സരത്തിലൂടെ സമ്മാനിച്ച് കൊണ്ട് മൂന്നാം സെറ്റില്‍ മഞ്ചെസ്റ്റെറില്‍ നിന്നുള്ള അനി സനീഷ് ടീം നേരിയ പൊയന്റുകളുടെ വ്യത്യാസത്തില്‍ മുന്‍ ജേതാക്കളെ പരാജയപ്പെടുത്തി.അങ്ങനെ മൂന്നാമത് ലിംക ഓള്‍ യുകെ പുരുഷ വിഭാഗം ഡബിള്‍സില്‍ അനി സനീഷ് ടീം ട്രോഫി കരസ്തമാക്കി. എവര്‍ ട്രോഫിക്ക് പുറമേ ഡൊമിനിക് & കോ സോളിസിറ്റേര്‍സ് സമ്മാനിച്ച 501 പൌണ്ടും ജേതാക്കള്‍ക്കുള്ള ട്രോഫിയും ലഭിക്കുകയുണ്ടായി.
റണ്ണേഴ്‌സ് അപ്പ് ജേതാക്കളായ റാം ലെനിന്‍ ടീമിന് അലെയ്ഡു് ഫിനാന്‍ഷ്യല്‍ സര്‍വിസസ് സമ്മാനിച്ച 250 പൗണ്ടിന്റെ ക്യാഷ് അവാര്‍ഡും ലിംക റണ്‌നേഴ്‌സ് അപ്പ് ട്രോഫിയും മെമന്റോകളും കരസ്തമാക്കുകയുണ്ടായി.
മൂന്നാം സ്ഥാനത്തേക്ക് കടന്നു വന്നത് നോര്‍ത്താംപ്റ്റനില്‍ നിന്നുള്ള ജിനിയും കിരണുമായിരിന്നു. ആദ്യപകുതിയില്‍ നല്ല മത്സരങ്ങള്‍ കാഴ്ച വച്ച അവര്‍ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി അടയേണ്ടി വന്നു. സീകോം അക്കൗണ്ടിംഗ് സര്‍വിസ് സമ്മാനിച്ച 150 പൌണ്ടും പ്രത്യേക ട്രോഫികളും അവര്‍ക്ക് ലഭിക്കുകയുണ്ടായി. ലണ്ടനില്‍ നിന്നുള്ള മറ്റൊരു ടീമായ ഭാനുവും രാജുവും നാലാം സ്ഥാനത്തിലേക്ക് പിന്തള്ളപ്പെട്ടുവെങ്കവെങ്കിവെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ കാണികള്‍ക്ക് നല്ല മത്സരങ്ങളാണ് അവര്‍ സമ്മാനിച്ചിരിക്കുന്നത്. ന്യുകാസിലിലെ ആഷിന്‍ സിറ്റി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സമ്മാനിച്ച 75 പൌണ്ട് കാഷ് അവാര്‍ഡും പ്രത്യേക ട്രോഫികളും കരസ്തമാക്കുകയുണ്ടായി.
ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളായി കടന്നു വന്നവരില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്‌നേഴ്‌സ് അപ്പ് ലിവര്‍പൂളിലെ ഡോണ്‍ അലക്‌സ്,ആഷിക് എലോയി (ലെസ്റ്റര്‍), പദ്മരാജന്‍ മെഹാസിന്‍ (ലണ്ടന്‍), സുരേഷ് ബിനു (ലണ്ടന്‍) എന്നിവരായിരുന്നു.
ലിവര്‍പൂളിലെയും ഇതര പ്രദേശങ്ങളിലേയും കായിക പ്രേമികള്‍ക്ക് നല്ലൊരു മത്സരദിനം സമ്മാനിച്ചതിന്റെ ആത്മ സംതൃപ്തിയിലാണ് ലിംക. മൂന്ന് മാസത്തിലധികമുള്ള ഇതിന്റെ പിന്നിലെ അദ്ധ്വാനം ഫലവത്തായി എന്നതിന്റെ ആത്മ സംതൃപ്തിയിലാണ് ടൂര്‍ണമെന്റിന്റെ ചീഫ് കോര്‍ടിനേറ്റര്‍ ശ്രീ ജേക്കബ് വര്‍ഗ്ഗിസും മറ്റു കോര്‍ഡിനേറ്റര്‍മാരായ ശ്രീ സണ്ണി ജേക്കബ്, ശ്രീ ഡുയി ഫിലിപ്പ്, ശ്രീ ഡോണ്‍ പോള്‍ എന്നിവര്‍ക്കൊപ്പം മറ്റു കമ്മിറ്റി അംഗങ്ങളും സജീവമായി പ്രവര്‍ത്തിച്ചു. ഏപ്രില്‍ 30 ശനിയാഴ്ച രാവിലെ ബ്രോഡ്ഗ്രീന്‍ സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടത്തപ്പെട്ട ഉത്ഘാടന ചടങ്ങില്‍ വച്ച് ലിംകയുടെ ചെയര്‍ പേഴ്‌സന്‍ ശ്രീ ബിജുമോന്‍ മാത്യു ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്തു. സെക്രട്ടറി ജോബി ജോസഫ്, ട്രഷറര്‍ തോമസ് ഫിലിപ്പ്, ലയ്‌സണ്‍ ഓഫീസര്‍ തോമസ് ജോണ്‍ വാരികാട്ട് എന്നിവര്‍ മല്‍സരത്തിന്റെ എല്ലാവിധ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കുകയുണ്ടായി. ഒന്നാം സമ്മാനം കരസ്ഥമാക്കിയ ടീമിനുള്ള 501 പൌണ്ടും ഒഫീഷൃല്‍സിനുള്ള യുണിഫോമും ഡൊമിനിക് & കോ സോളിസിറ്റേര്‌സ് സമ്മാനിക്കുകയുണ്ടായി. കടന്നു പോയ രണ്ടുവര്‍ഷത്തെ ടൂര്‍ണമെന്റുകളിലും ലിമ്കയുടെ സജീവ അംഗവും, ഡൊമിനിക് & കോ സോളിസിറ്റേര്‍സ്
ഡയറക്ടറും ആയ സോളിസിടര്‍ ഡോമിനിക് കാര്ത്തികപ്പള്ളി നല്കിവരുന്ന നിര്‍ലോഭമായ സഹകരണം എടുത്തു പറയേണ്ടതാണ്. അതോടൊപ്പം തന്നെ അലെയഡു് ഫിനാന്‍ഷ്യല്‍ സര്‍വിസസിന്റെ സഹകരണവും ലഭിക്കുകയുണ്ടായി. ലിംകയുടെ എക്‌സിക്യൂട്ടീവ് മെമ്പറും അലെയഡു് ഫിനാന്‍ഷ്യല്‍ സര്‍വിസസിന്റെ നോര്‍ത്ത് വെസ്റ്റ് ഏരിയ സെയില്‍സ് എക്‌സിക്യുടിവും ആയ ശ്രീ റോബിന്‍ ആന്റണിയാണ് അലെയഡു് ഫിനാന്‍ഷ്യല്‍ സര്‍വിസസിനു വേണ്ടി രണ്ടാം സമ്മാനമായ 251 പൌണ്ട് നല്കിയത്. ഇവരെ കൂടാതെ ഷോയി ചെറിയാന്‍സ് ഡയറക്റ്റ് ആക്‌സിഡന്റ് ക്ലയിംസ്, കേരള മാര്‍ക്കറ്റ് ലിവര്‍പൂള്‍, സരിഗ ഓഡിയോസ് ലിവര്‍പൂള്‍, പിംറ്റണ്‍ ഫുഡ് ആന്‍ഡ് വൈന്‍സ് എന്നീ പ്രസ്ഥാനങ്ങളും തങ്ങളുടെ സ്‌പോണ്‌സര്‍ഷിപ്പിലൂടെ ലിംകയോട് അകമഴിഞ്ഞ് സഹകരിച്ചിരുന്നു. ലിംക സ്‌പോര്‍ട്‌സ് കമ്മിറ്റിക്കു വേണ്ടി ലിന്‍സ് അയനാട്ട് സ്വാഗതവും മനോജ് വടക്കേടത്ത് കൃതഞ്ഞതയും രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല