ലണ്ടന്‍: ലിംഗനിര്‍ണ്ണയത്തിനായി ബ്രിട്ടനിലെ ദമ്പതിമാരെ സൈപ്രസിലേക്ക് നിയമവിരുദ്ധമായി അയക്കുന്ന ഡോക്ടറെക്കുറിച്ച് അധികാരികള്‍ക്ക് വിവരം ലഭിച്ചു. രാജ്യത്തെ പ്രമുഖ എന്‍.എച്ച്.എസ് പ്രജനന സെന്ററിലെ ഡോക്ടറാണ് ഇത്തരത്തില്‍ അനധികമായി പണംവാരുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഗൈനക്കോളജിസ്റ്റ് ചാള്‍സ് കിംഗ്‌സ് ലാന്‍ഡാണ് സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. ബ്രിട്ടനില്‍ ലിംഗനിര്‍ണയം നിയവിരുദ്ധമായതിനാല്‍ ലിംഗനിര്‍ണയം നടത്തി ഇഷ്ടമുള്ള കുട്ടിയെ ഗര്‍ഭം ധരിക്കാനായി ഇവര്‍ ദമ്പതികളെ സൈപ്രസിലേക്ക് അയക്കുന്നതായാണ് തെളിഞ്ഞിരിക്കുന്നത്.
സൈപ്രസില്‍ ലിംഗനിര്‍ണയം നിയമവിധേയമാണ്. ആണ്‍കുട്ടിയുടേയോ പെണ്‍കുട്ടിയുടേയോ ഭ്രൂണം ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ദമ്പതികള്‍ക്ക് ആവശ്യമില്ലാത്ത ഭ്രൂണം മറ്റുള്ളവര്‍ക്ക് കൈമാറുകയോ നശിപ്പിക്കുകയോ ആണ് ചെയ്യുന്നത്.
ആഴ്ച്ചയില്‍ ഒരു ദമ്പതികള്‍ എന്ന നിലയില്‍ കിംഗ്‌സ ലാന്‍ഡ് സൈപ്രസിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. ഇതിനായി എന്‍.എച്ച്.എസിലെ മറ്റ് സ്റ്റാഫുകളുടേയും സഹായം ഇവര്‍ ഉപയോഗിക്കുന്നവെന്നും തെളിഞ്ഞിട്ടുണ്ട്.
14,000 പൗണ്ടുവരെയാണ് ഓരോ ദമ്പതികളും ഇഷ്ടമുള്ള ഭ്രൂണം ലഭിക്കുവാനായി ചിലവാക്കുന്നത്. സാധാരണ ഗര്‍ഭചികിത്സയ്ക്കുവേണ്ടതിലും നാലിരട്ടി പണമാണിതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല